Health & Fitness

കാന്‍സര്‍ അറിയേണ്ടതെല്ലാം

ശാസ്ത്രത്തിന്റെ ഇത്രയും വലിയ അമാനുഷിക വളര്‍ച്ചയിലും മനുഷ്യന് ഇനിയും വരുതിയിലാക്കാന്‍ കഴിയാത്ത ഒരു രോഗമാണ് കാന്‍സര്‍.പലതരത്തില്‍ മനുഷ്യാവയവങ്ങളെ കാര്‍ന്നു തിന്നുന്ന ഈ ഭീകരന്‍ എങ്ങനെയായിരിക്കും മനുഷ്യശരീരത്തെ കീഴ്‌പ്പെടുത്തുക . കാന്‍സര്‍ അറിയേണ്ടതെല്ലാം.

മനുഷ്യശരീരം കോശങ്ങളാല്‍ നിര്‍മ്മിതമാണെന്ന് കേട്ടിട്ടില്ലെ .സാധാരണയായി ഇവയോരോന്നും പരസ്പരം . ഒട്ടിച്ചേര്‍ന്നാണിരിക്കുക .cell adhesion molecule അഥവാ CAM എന്നാറിയപ്പെടുന്ന ചില ഇടനിലക്കാരുണ്ട്, ഇവയാണ് അവയവങ്ങളുടെ രൂപം നിലനിര്‍ത്താനും, കോശങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാനും ഒക്കെ സഹായിക്കുന്ന ഈ ഒട്ടിച്ചേര്‍ന്നിരിലിന്റെ കാരണക്കാര്‍ .കാന്‍സര്‍ ബാധിച്ച ശരീര കോശങ്ങളില്‍ ഈ ഇടനിലക്കാരുടെ പ്രവര്‍ത്തനം പതിയെ കുറഞ്ഞു തുടങ്ങും ,അപ്പോള്‍ മുതല്‍ പരസ്പരം ഒട്ടിച്ചേര്‍ന്നിരിക്കേണ്ട കോശങ്ങള്‍ ലൂസായി മാറും . ശരീരത്തിന്റെ ഈ സ്ഥിതി വിശേഷമാണ് കാന്‍സര്‍ മറ്റുഭാഗങ്ങളിലേക്കു പടരാന്‍ കാരണമാകുന്നത് . ഇത്തരത്തില്‍ അസുഖം പകരുന്നതിനെ മെറ്റസ്റ്റേസിസ് എന്നാണ് പറയുക .

പ്രധാനമായും കാന്‍സര്‍ പടരുന്ന 3 കാരണങ്ങള്‍

നേരിട്ട് അടുത്തുള്ള അവയവത്തിലേക്ക് : കാന്‍സര്‍ ബാധിതനായ ആളുടെ അവയവത്തില്‍ നിന്നോ , ഭാഗത്തുനിന്നോ കോശങ്ങള്‍ ലൂസായി മാറുന്നതിന്റെ ഫലമായി അടര്‍ന്നു തൊട്ടടുത്തുള്ള ഭാഗത്തേക്ക് പടരും. ഉദാഹരണത്തിന് ഗര്‍ഭാശയ കാന്‍സറുകള്‍ വളര്‍ന്നു മെറ്റസ്റ്റേസിസിന്റെ അവസ്ഥയില്‍ തൊട്ടടുത്തുള്ള മൂത്രനാളിയിലേക്കോ , അണ്ഡാശയങ്ങളിലോ വ്യാപിക്കുന്നു.

രക്തത്തിലൂടെ :

ഇടനിലക്കാരുടെ പ്രവര്‍ത്തനം താറുമാറാകുന്നതോടു കൂടി ലൂസായ കാന്‍സര്‍ കോശങ്ങള്‍ സിരകളിലൂടെ സഞ്ചരിച്ചു തുടങ്ങും.ഇവ അടുത്തും ,അകലയുമുള്ള സ്ഥലങ്ങളില്‍ രക്തത്തിലൂടെ ഈ കോശങ്ങള്‍ ഒഴുകി ,രക്തക്കുഴലുകള്‍ പോകുന്ന മറ്റു അവയവങ്ങളില്‍ എത്തിച്ചേരുന്നു. വ്യക്തമായി പറഞ്ഞാല്‍ ഉദാഹരണത്തിന് ആണുങ്ങളില്‍ prostate ഗ്രന്ഥിയില്‍ ഉണ്ടാകുന്ന കാന്‍സര്‍ അസ്ഥികളിലേക്കു പടരുന്നത് രക്തത്തിലൂടെയുള്ള ഈവിധ പ്രവര്‍ത്തനങ്ങളിലൂടെയാണ് .

ലിംഫ് വ്യവസ്ഥയിലൂടെ :

കോശങ്ങള്‍ക്ക് ഇടയിലൂടെ Tissue ഫ്ളൂയിഡ് അഥവാ ലിംഫ് എന്ന ഒരു നേര്‍ത്ത ദ്രാവകം ഒഴുകുന്നുണ്ട് . രക്തത്തില്‍നിന്നുണ്ടാകുന്ന ലിംഫിന്റെ പ്രധാന ജോലി രോഗാണുക്കളെയും മറ്റും നിര്‍വീര്യമാക്കുകയാണ് . ഫ്ളൂയിഡ് ലിംഫ് കുഴലുകളിലൂടെ ഒഴുകി രക്തത്തില്‍ എത്തുന്നതിനിടയില്‍ ചില പിറ്റ് സ്റ്റോപ്പുകള്‍ ഉണ്ട്. രോഗാണുക്കളെയും മറ്റും കൊല്ലുന്ന ഈ പിറ്റ് സ്റ്റോപ്പുകളെയാണ് നമ്മള്‍ കഴലകള്‍ അല്ലെങ്കില്‍ lymph nodes എന്ന് വിളിക്കുക.കാന്‍സര്‍ കോശങ്ങള്‍ ലിംഫിലൂടെ ഒഴുകി കഴലകളിലും അതുമായി ബന്ധപെട്ടു കിടക്കുന്ന അവയവങ്ങളില്‍ എത്തുന്നു .

കാന്‍സര്‍ എങ്ങനെ മനസിലാക്കാം

ബയോപ്‌സി; ശരീര ഭാഗത്തെ കോശങ്ങളെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കി ഉറപ്പാക്കുന്ന രീതിയാണിത് .സൂചികൊണ്ട് കുത്തിയോ (FNAC) ,കഴലകളോ , കലകളോ കുറച്ചു ഭാഗം എടുത്തോ (excision biopsy) ശസ്ത്രക്രിയ സമയത്തു കോശങ്ങള്‍ ശേഖരിച്ചോ ആണ് പരിശോധനകള്‍ നടത്തുക .കീമോ /റേഡിയേഷന്‍ ചികിത്സ തുടങ്ങുന്നതിനു മുന്നേ ഏതുതരം കോശങ്ങളില്‍ നിന്നാണ് കാന്‍സര്‍ ഉണ്ടായിരിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കണം .എങ്കില്‍ മാത്രമേ അതിനനുസരിച്ചുള്ള ചികിത്സാവിധികള്‍ കൈകൊള്ളുവാന്‍ സാധിക്കുകയുള്ളു .

Tags

Related Articles

Post Your Comments


Back to top button
Close
Close