Latest NewsNewsIndia

പഞ്ചസാരയും മണ്ണെണ്ണയും ലഭിക്കുന്നത് പോലെ ഇനി റേഷന്‍ കട വഴി ഇറച്ചിയും മീനും മുട്ടയും

ന്യൂഡല്‍ഹി: റേഷന്‍ കട വഴി ഇനി ഇറച്ചിയും മീനും മുട്ടയും. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയിട്ടുള്ള ആഗോള പട്ടിണിസൂചികയില്‍ രാജ്യം ഏറെ പുറകിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കാൻ നീതി ആയോഗ് ആലോചിക്കുന്നത്. പ്രോട്ടീന്‍ ഏറെ അടങ്ങിയ മാംസാഹാരം സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് എത്തിച്ച്‌ നല്‍കിയാല്‍ പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ. നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികള്‍ അടങ്ങിയ ദര്‍ശനരേഖ 2035-ല്‍ ഈ നിര്‍ദേശം സ്ഥാനം പിടിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷമാദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button