KeralaLatest NewsNews

സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ തിങ്കളാഴ്ച മുതല്‍ കൊടുത്തുതുടങ്ങും. അര്‍ഹരായ 49,76,668 പേര്‍ക്കാണ് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും നൽകുന്നത്. ഇതിനായി 1127.68 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. നിലവിലെ കണക്കു പ്രകാരം 41,29,321 പേരാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹര്‍. 3,80,314 കര്‍ഷകത്തൊഴിലാളികള്‍, 21,13,205 വയോധികര്‍, 3,38,338 ഭിന്നശേഷിക്കാര്‍, 76,848 അമ്ബത് വയസ്സ് കഴിഞ്ഞ അവിവാഹിത വനിതകള്‍, 12,20,616 വിധവകള്‍ എന്നിവര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. മസ്റ്ററിംഗ് പൂര്‍ത്തിയായ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button