Latest NewsNewsIndia

ട്രംപിനെ വീണ്ടും തള്ളി ഇന്ത്യ; വെടിനിര്‍ത്തൽ നേരിട്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെയെന്ന് എസ് ജയശങ്കർ

ഇന്ത്യ-പാക് വെടിനിർത്തലിൽ എസ് ജയശങ്കര് . ഇരുരാജ്യങ്ങളും നേരിട്ട് ചർച്ചകൾക്ക് പിന്നാലെയാണ് വെടിനിർത്തൽ നടന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. മെയ് പത്തിന് വെടിനിർത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പാകിസ്ഥാൻ സൈന്യത്തിൻ്റെ സന്ദേശം ലഭിച്ചു. ഒരു ഡച്ച് മാധ്യമത്തോട് പ്രതികരിച്ചു ജയശങ്കര് പറഞ്ഞു.

രണ്ട് രാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിൽ ലോക രാജ്യങ്ങളും വിളിച്ച് ആശങ്ക പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി താനും സംസാരിച്ചു. വിഷയത്തിൽ യുഎസിൻ്റെ പ്രസിഡൻ്റുമാർ ഉൾപ്പെടെയുള്ളവർക്ക് അവരുടെ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ അവരും പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് സംസാരിച്ചുവെന്നും ജയശങ്കര് വിശദീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button