
വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെതിരായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധൂറിനെക്കുറിച്ച് വിദേശകാര്യമന്ത്രി പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരം ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തിലാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുന്നു വിദേശകാര്യ പ്രസ്താവനയിൽ അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ജയശങ്കർ പറഞ്ഞതായി പ്രചരിക്കുന്ന അവകാശവാദങ്ങൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് നേരത്തെ നിഷേധിച്ചിരുന്നു.
ഭീകരവിരുദ്ധ ആക്രമണം നടത്തുന്നതിന് മുമ്പ് മുൻകൂർ ആശയവിനിമയം നടത്തിയിട്ടില്ലെന്നും ജയ്ശങ്കറിൻ്റെ പ്രസ്താവനകൾ മനഃപൂർവ്വം തെറ്റായി ഉദ്ധരിക്കുകയാണെന്നും പിഐബി സ്ഥിരീകരിച്ചു.
Post Your Comments