IndiaInternational

അവശേഷിക്കുന്ന പാക് പട്ടാളക്കാർ പ്രാണഭയത്തിൽ, സന്ധ്യയായാൽ പട്രോളിം​ഗിന് പോലും പുറത്തിറങ്ങില്ല: ബലോച്ചിലെ സ്ഥിതി

ക്വറ്റ: സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ. സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കണമെന്നും പിന്തുണ നൽകണമെന്നുമാണ് ബലൂച് നേതാക്കൾ ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും ആവശ്യപ്പെട്ടിരിക്കുന്നത്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാൻ സൈന്യത്തിന് മേഖലയിലെ നിയന്ത്രണം പൂർണമായും നഷ്ടമായെന്നാണ് ബലൂച് നേതാക്കൾ അവകാശപ്പെടുന്നത്.

പാക് സേനക്ക് ബലൂച് പ്രവിശ്യയുടെ നിയന്ത്രണം നഷ്ടമായെന്ന് പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂച് വ്യക്തമാക്കി. ബലൂചിസ്ഥാനിൽ അവശേഷിക്കുന്ന പാകിസ്ഥാൻ പട്ടാളക്കാർ പ്രണഭയത്തോടെയാണ് കഴിയുന്നത്. ബലൂചിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കണമെന്നും ബലൂച് നേതാക്കൾ ആവശ്യപ്പെട്ടു.

ബലൂചിസ്ഥാൻ ഇപ്പോൾ പാക്കിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും പാക്കിസ്ഥാൻ സൈന്യത്തിന് രാത്രിയായാൽ ക്വറ്റ വിട്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നുമാണ് ബലൂച് നേതാക്കൾ പറയുന്നത്. സുരക്ഷാ ഭയം കാരണം ബലൂചിസ്ഥാനിൽ പാക് സൈന്യം വൈകിട്ട് 5 മുതൽ പുലർച്ചെ 5 വരെ പട്രോളിങ് ഒഴിവാക്കിയിരിക്കുകയാണ്. മേഖലയുടെ 70–80 ശതമാനത്തിന്റെയും നിയന്ത്രണം പാകിസ്ഥാന് നഷ്ടപ്പെട്ടുവെന്നും റസാഖ് ബലൂച് അവകാശപ്പെട്ടു.100-ലധികം വാതക കിണറുകളുള്ള ദേര ബുഗ്തിയിലെ പാകിസ്ഥാനിലെ വാതക പാടങ്ങൾ ബലൂച് സ്വാതന്ത്ര്യ സമര സേനാനികൾ ആക്രമിച്ചതായി മിർ യാർ ബലൂച്ച് അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button