
പത്തനംതിട്ട: പത്തനംതിട്ടയിൽ 17കാരിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ ആൺ സുഹൃത്ത് കുറ്റക്കാരൻ.കൂടെ ചെല്ലാൻ വിസമ്മതിച്ചതിന് കടമ്മനിട്ട സ്വദേശിനി ശാരികയെ അയൽവാസി സജിൽ കൊലപ്പെടുത്തിയത്. 2017 ജൂലൈ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായി. അടി. ജില്ലാ കോടതി-ഒന്ന് നാളെ ശിക്ഷ വിധിക്കും.
Read Also: കേരളത്തിൽ അതിതീവ്ര മഴ: ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മറ്റന്നാൾ റെഡ് അലർട്ട്
2017 ജൂലൈ 14ന് വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ശാരികയെ പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്. ശാരികയുടെ കടമ്മനിട്ടയിലെ ബന്ധുവീട്ടിൽ ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിൽസയ്ക്കായി പിന്നീട് ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22നായിരുന്നു മരണം. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവുകളായെടുത്തതാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
Post Your Comments