Latest NewsNewsInternational

ഭീകര സംഘടനയുമായി ബന്ധമുള്ളവരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയില്‍ നിയമിച്ച് ട്രംപ്

കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു

ഭീകര സംഘടനയുമായി ബന്ധമുള്ളവരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയില്‍ നിയമിച്ച് ട്രംപ് : കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു:

നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള 2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതില്‍ നിയമിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിവാദമാകുന്നു. 2000-2001 കാലഘട്ടത്തില്‍ പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ പരിശീലന ക്യാംപില്‍ പങ്കെടുക്കുകയും, കശ്മീരില്‍ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസില്‍ നിന്നുള്ള 2 പേരെയാണ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചത്. ഇസ്മായില്‍ റോയര്‍, സൈതുന കോളജിന്റെ സഹസ്ഥാപകന്‍ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നത്

 

ഇത് അവിശ്വസിനീയമാണെന്നാണ് സഖ്യകക്ഷി നേതാവായ ലോറാ ലൂമര്‍ പ്രതികരിച്ചത്. യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് റോയറിനെ 2004-ല്‍ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അല്‍-ഖ്വയ്ദയ്ക്കും ലഷ്‌കര്‍ ഇ തൊയ്ബക്കും ഇസ്മായില്‍ റോയര്‍ സഹായം നല്‍കിയതായും തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാന്‍ സൌകര്യങ്ങളൊരുക്കിയെന്നും എഫ്ബിഐ അന്വേഷണത്തില്‍ കണ്ടെത്തി.

തീവ്രവാദ ബന്ധം കണ്ടെത്തിയതോടെ റോയറിനെതിരെ എഫ്ബിഐ ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിരുന്നു. 20 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വര്‍ഷം മാത്രമാണ് റോയര്‍ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമര്‍ പറയുന്നത്. റോയറിനെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയിലാണ് ട്രംപ് ഭരണകൂടം നിയമിച്ചിരിക്കുന്നത്. ഉപദേശക സമിതില്‍ നിയമിതനായ ഷെയ്ഖ് ഹംസ യൂസഫിനും നിരോധിത ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button