USALatest NewsNews

ന്യൂയോര്‍ക്കിലെ ബ്രുക്കിലിന്‍ പാലത്തില്‍ മെക്സിക്കന്‍ നേവിയുടെ കപ്പൽ ഇടിച്ച് രണ്ട് മരണം : വീഡിയോ ഞെട്ടിക്കുന്നത്

സംഭവസമയം 277 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്

വാഷിങ്ടണ്‍ : ന്യൂയോര്‍ക്കിലെ ബ്രുക്കിലിന്‍ പാലത്തില്‍ കപ്പല്‍ ഇടിച്ച് അപകടം. രണ്ടു പേര്‍ മരിച്ചു. മെക്സിക്കന്‍ നേവിയുടെ ‘Cuauhtemoc’ എന്ന പരിശീലന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരുക്കേറ്റതായാണ് വിവരം. സംഭവസമയം 277 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. നാലുപേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രിയോടെയാണ് സംഭവം.അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 297 അടി നീളവും നാല്‍പ്പത് അടി വീതിയുമുള്ള കപ്പല്‍ ആണ് അപകടത്തില്‍പ്പെട്ടത്. കപ്പലിന്റെ മൂന്ന് പായ്മരത്തിന് കാര്യമായി കേടുപാടു ഉണ്ടായി.

ഈസ്റ്റ് നദിയിലൂടെ ബ്രൂക്ലിന്‍ പാലം കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 142 വര്‍ഷം പഴക്കമുള്ള പാലത്തിന് വലിയ നാശനഷ്ടങ്ങളൊന്നും ഇല്ലെന്നാണ് റിപോര്‍ട്ട്. അപകടകാരണം പരിശോധിച്ചു വരികയാണ്.

https://twitter.com/i/status/1923910988941689302

shortlink

Related Articles

Post Your Comments

Related Articles


Back to top button