KeralaLatest NewsNews

മലയാള സിനിമയിലെ പുകഞ്ഞ കൊള്ളിയായി ഷെയ്ന്‍ നീഗം : നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാകില്ല

കൊച്ചി: മലയാള സിനിമയിലെ പുകഞ്ഞ കൊള്ളിയായി തീര്‍ന്നിരിക്കുകയാണ് ഷെയ്ന്‍ നീഗം. ഒരു മാസത്തിലേറെയായി നീളുന്ന ഷെയ്ന്‍ വിവാദത്തില്‍ ഇന്ന് ഏകദേശം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച തുടര്‍ നടപടികള്‍ തീരുമാനിക്കാനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഷെയ്നിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം.

Read Also : ഷെയ്ന്‍ നീഗം വിഷയത്തില്‍ ഒത്തുതീര്‍പ്പ് വൈകുന്നു : വേണ്ടത് ഷെയിനില്‍ നിന്നും വിശ്വസനീയമായ ഉറപ്പ്

ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ 7 കോടി രൂപ തിരികെ വാങ്ങാന്‍ നിയമ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ന്‍ നിഗം വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button