KeralaLatest NewsNews

വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു

ആലപ്പുഴ: ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. മുല്ലയ്ക്കല്‍-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയാത്രക്കാരിൽ നിന്നും ടാറ്റൂ പതിപ്പിച്ചത്. തീപ്പൊള്ളലിന് സമാനമായി ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.വിവിധ ആകൃതികളിലുള്ള ടാറ്റൂ കൈത്തണ്ടയിലും ശരീരഭാഗങ്ങളിലും പലരും പതിപ്പിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കൈകളില്‍ വഴിയോര കച്ചവടക്കാര്‍ പതിക്കുന്ന ഇന്‍സ്റ്റന്റ് മെലാഞ്ചിയും പലര്‍ക്കും പൊള്ളലിന് കാരണമായിട്ടുണ്ട്. സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് ടാറ്റൂ പതിക്കല്‍ നടത്തിയ കച്ചവടക്കാരെ മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button