Latest NewsKeralaNattuvarthaNews

സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട് : വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് പറളിയിൽ സ്ക്കൂട്ടറും ബസും കൂട്ടിയിടിച്ച് കോട്ടായി കീഴത്തൂർ സ്വദേശികളായ വിഷ്ണുദാസ്, അജി എന്നിവരാണ് മരിച്ചത്. പറളിയിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. പാലക്കാട്ട് നിന്ന് പറളി ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം കാറിനെ മറികടക്കാൻ ശ്രമിക്കവെ എതിരെവന്ന ബസിനടിയിൽപെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button