Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിലും വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു; നിരവധി പേർ അറസ്റ്റിൽ

ചെന്നൈ: ഡൽഹിക്ക് പിന്നാലെ മദ്രാസ് സർവകലാശാലയിലും പോലീസ് അതിക്രമം. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം അടക്കം മുപ്പതോളം വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് കയറിയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ക്യാമ്പസിനകത്ത് കയറി മുഴുവൻ പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്ത് മാറ്റി.

ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഉൾപ്പടെയുള്ള നേതാക്കൾ ക്യാമ്പസിലേക്ക് എത്തുമെന്ന വിവരം സർക്കാരിന് ലഭിച്ചു. സമരം ഇനിയും തുടർന്നാൽ കൈവിട്ടു പോകുമെന്ന നിർദേശത്തെ തുടർന്നാണ് അറസ്റ്റ് ചെയ്ത് അവസാനിപ്പിക്കാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയത്. ഇന്നലെ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ കമൽഹാസനെ സർവകലാശാല കവാടത്തിന് പുറത്ത് തടഞ്ഞ നടപടി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

വിദ്യാർത്ഥി പ്രതിഷേധം തമിഴ്നാട്ടിലെ വിവിധ ക്യാമ്പസുകളിലേക്ക് പടർന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ നിർദേശ പ്രകാരമുള്ള അർധരാത്രിയിലെ പോലീസ് നടപടി. സ്വമേധയാ പിരിഞ്ഞു പോകണം എന്ന് പത്തു മണിയോടെ ജോയിന്റ് കമ്മീഷണർ എത്തി ആവശ്യപെട്ടെങ്കിലും വിദ്യാർത്ഥികൾ നിരാകരിച്ചു. ഇതിന് പിന്നാലെയിരുന്നു നടപടി.അതേസമയം, മറ്റ് ക്യാമ്പസുകളിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് പോരാട്ടം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button