Latest NewsIndiaNewsCrime

നാലാമതും പെൺകുഞ്ഞ് ജനിച്ചു, പിതാവ് മൂന്ന് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

ഗുജറാത്ത്: ഭാര്യ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ നിരാശനായി മറ്റ് മൂന്ന് മക്കളെയും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.  35 കാരനായ രസിക് സോളങ്കി എന്ന യുവാവാണ്  മൂന്ന് മക്കളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഇയാളുടെ മക്കളായ അഞ്ജലി (7), റിയ (5). ജല്‍പ (3) എന്നിവരുടെ മൃതദേഹങ്ങള്‍  വീട്ടിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു.

സംഭവസമയത്ത് ഇയാളുടെ ഭാര്യ പ്രസവശേഷമുള്ള പരിചരണത്തിനായി സ്വന്തം വീട്ടിലായിരുന്നു. പെൺമക്കളെ ഓരോരുത്തരെയായി കിണറ്റില്‍ തള്ളിയിട്ട ശേഷം രസിക് തൂങ്ങിമരിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള പൊലീസിന്‍റെ നിഗമനം.

പത്ത് ദിവസം മുമ്പാണ് ഇയാളുടെ ഭാര്യ നാലാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. ഇതും പെൺകുഞ്ഞായിരുന്നു.  ഇതിനെ തുടര്‍ന്ന് കടുത്ത നിരാശയിലും സങ്കടത്തിലുമായിരുന്നു രസിക് എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറയുന്നത്. ഇയാൾക്ക് വന്‍ കട ബാധ്യതയും ഉണ്ടായിരുന്നു. ഇതായിരിക്കാം ഇയാളെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

Tags

Related Articles

Post Your Comments


Back to top button
Close
Close