Latest NewsNewsIndia

വിവാഹത്തിന് വിസമ്മതിച്ച കാമുകനോടുള്ള പക യുവതി തീര്‍ത്തത് യുവാവിന്റെ സഹോദരിയുടെ മകനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തി : മന: സാക്ഷിയെ നടുക്കിയ സംഭവം നടന്നത് കാമുകന്റെ വിവാഹ ദിനത്തിലും

ചത്തീസ്ഗഡ്: വിവാഹത്തിന് വിസമ്മതിച്ച കാമുകനോടുള്ള പക യുവതി തീര്‍ത്തത് യുവാവിന്റെ സഹോദരിയുടെ മകനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തി : മന: സാക്ഷിയെ നടുക്കിയ സംഭവം നടന്നത് കാമുകന്റെ വിവാഹ ദിനത്തിലും. പഞ്ചാബിലെ കപുര്‍ത്തല ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. യുവതിയുടെ വീട്ടിലെ വാഷിങ് മെഷിനിലാണ് ആദിരാജ് എന്ന രണ്ടുവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മന്‍പ്രീത് കൗര്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കാമുകി പിടിയിൽ

മരിച്ച കുട്ടിയുടെ അമ്മാവനുമായി മന്‍പ്രീത് അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്‍മാറിയ യുവാവ് മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചത്. കാമുകന്റെ വിവാഹം മറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ കൊന്നതെന്ന് യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

അമ്മയ്ക്കും നാലു വയസ്സുള്ള സഹോദനുമൊപ്പമാണ് അമ്മാവന്റെ വിവാഹം കൂടാന്‍ ആദിരാജ് എത്തിയത്. ഞായാറാഴ്ചയായിരുന്നു വിവാഹം. അമ്മാവന്റെ വീട്ടിലെത്തിയ ആദിരാജ് മുഴുവന്‍ സമയവും മന്‍പ്രീതിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. സംഭവം നടന്ന ദിവസം ആദിരാജും സഹോദരനും മറ്റൊരു പെണ്‍കുട്ടിയും മന്‍പ്രീതിന്റെ വീട്ടില്‍ കളിക്കൊനെത്തി. ഇതിനിടെ സഹോദരനെയും പെണ്‍കുട്ടിയെയും വിവാഹ വീട്ടിലേക്ക് പറഞ്ഞയച്ച മന്‍പ്രീത് ആദിരാജിനെ തന്റെ വീടിനകത്തേക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ബലംപ്രയോഗിച്ച് കുട്ടിയെ കറങ്ങുന്ന വാഷിങ് മെഷീനിലേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.

സമയം ഏറെ വൈകിയിട്ടും മകനെ കാണാതായതിനെ തുടര്‍ന്നാണ് കുടുംബം ആദിരാജിനെ അന്വേഷിച്ചിറങ്ങിയത്. എന്നാല്‍ മകനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പ്രദേശത്ത് പരിശോധ നടത്തി. ഇവിടെനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മന്‍പ്രീതിന്റെ വീട്ടില്‍നിന്ന് ആദിരാജും സഹോദരനും സുഹൃത്തും കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. മന്‍പ്രീതിന്റെ വീട്ടില്‍ നിന്ന് ആദിരാജ് ഒഴികെ സഹോദനും പെണ്‍കുട്ടിയും മാത്രം ഇറങ്ങി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിന്‍ നടത്തിയ പരിശോധനയിലാണ് മന്‍പ്രീതിന്റെ വീട്ടിലെ വാഷിങ് മെഷിനില്‍നിന്നും ആദിരാജിനെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button