KeralaLatest NewsNewsIndia

പൗരത്വ ഭേദഗതി നിയമം: ബില്ലിനെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്‌പരം ചോദിക്കുന്നു ‘രാഹുൽ ഗാന്ധി എവിടെ മുങ്ങി?’; മറുപടിയുമായി മുല്ലപ്പള്ളി

കോഴിക്കോട്: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് തെരുവുകളില്‍ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്‌പരം ചോദിക്കുന്നു ‘രാഹുൽ ഗാന്ധി എവിടെ മുങ്ങി?’ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം പാർട്ടിയിൽ ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോൾ അണികളുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സമരങ്ങളുടെ മുന്‍നിരയില്‍ രാഹുല്‍ഗാന്ധി ഉണ്ടാവേണ്ട സമയത്ത് അദേഹം കൊറിയന്‍ സന്ദര്‍ശനത്തിലാണ്. രാഹുല്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചുവരുമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും കൃത്യമായ വിവരവുമില്ല.

രാഹുല്‍ മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്ന ഒരൊറ്റ വാക്കിലൊതുക്കി മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ തടിയൂരി. സോണിയാഗാന്ധിയും മകള്‍ പ്രിയങ്ക ഗാന്ധിയുമൊക്കെ സമരരംഗത്ത് സജീവമാണെന്ന കാര്യം വിസ്മരിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കാനും മുല്ലപ്പള്ളി മറന്നില്ല.

ALSO READ: പാക്കിസ്ഥാനില്‍ താമസിച്ചിരുന്ന ഗുജറാത്തി സ്ത്രീക്ക് ഇന്ത്യന്‍ പൗരത്വം നൽകി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങളുള്ള ലോക്‌സഭാ മണ്ഡലത്തിലൊന്നാണ് വയനാട്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ പൗരത്വം തന്നെ ചോദ്യചെയ്യപ്പെടുന്ന നിയമത്തിനെതിരെ രാജ്യം കണ്ട വലിയൊരു പ്രതിഷേധത്തിന്റെ സമയത്ത് രാഹുല്‍ മാറി നില്‍ക്കുന്നു. രാഹുലിന്റെ അസാന്നിധ്യം കോണ്‍ഗ്രസിനകത്തും ഘടകകക്ഷികള്‍ക്കിടയിലും മുറുമുറുപ്പുയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button