Latest NewsSaudi ArabiaNews

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവതികൾ മരിച്ചു

സൗദി: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍ മൂഴിപുറത്ത് ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. അപകട സമയത്ത് വണ്ടിയില്‍ ഉണ്ടായിരുന്ന മറ്റുപേര്‍ക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലെ ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ടതായിരുന്നു ഇവർ. റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button