KeralaLatest NewsNews

ജംഷീറില്‍ നിന്നും അഞ്ജലിയിലേക്ക്; ട്രാന്‍സിഷന്‍ വീഡിയോ പങ്കുവെച്ച് താരം

നടി അഞ്ജലി അമീര്‍ തന്റെ ജീവിതത്തിലെ രൂപമാറ്റങ്ങളുടെ വീഡിയോ പുറത്തുവിട്ടു. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ ആയിരുന്ന താന്‍ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി രൂപമാറ്റം വരുത്തിയതാണ് അഞ്ജലി അമീര്‍ വീഡിയോയിലൂടെ കാണിക്കുന്നത്. ജംഷീര്‍ ആയിരുന്ന കാലം മുതല്‍ ഉള്ള താരത്തിന്റെ പഴയകാല പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് വീഡിയോ.

‘എന്റെ മനോഹരമായ യാത്ര…. എന്റെ പരിവര്‍ത്തനം’ എന്നായിരുന്നു അഞ്ജലി വീഡിയോയില്‍ കുറിച്ചത്. അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകള്‍ ഉള്‍പ്പെടുത്തിയാണ് അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തത്. അഞ്ജലിയുടെ ജീവിതകഥ സിനിമയാകുകയാണ്. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ നിര്‍മാണം. നവല്‍ എന്ന ജ്യൂവല്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാര്‍ ആണ് തിരക്കഥ.

https://www.instagram.com/p/B6QYB3wpH25/?utm_source=ig_embed&utm_campaign=embed_video_watch_again

shortlink

Related Articles

Post Your Comments

Related Articles


Back to top button