Election NewsLatest NewsNewsIndiaElection 2019

ജാർഖണ്ഡിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്, തൂക്കുസഭയെന്ന് പ്രവചനം, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നു തുടങ്ങി. ജാർഖണ്ഡിൽ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത എന്നാണ് സർവേകളുടെ പ്രവചനം. ഭരിക്കുന്ന പാർട്ടിയായ ബിജെപി ക്ക് തിരിച്ചടിയുണ്ടാകുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം ജാർഖണ്ഡിൽ അധികാരത്തിലെത്തും എന്നാണ് ഇന്ത്യ ടുഡെ നടത്തിയ സർവേ ഫലം പറയുന്നത്. സഖ്യം 38 മുതൽ 50 സീറ്റുകൾ വരെ നേടും. ബിജെപി ക്ക് 22 മുതൽ 32 സീറ്റുകൾ മാത്രമേ ലഭിക്കൂ. സി വോട്ടർ സർവേ ജാർഖണ്ഡിൽ തൂക്ക് മന്ത്രിസഭയാണ് പ്രവചിക്കുന്നത്. കോൺഗ്രസ് സഖ്യം 35 സീറ്റുകൾ നേടും. ബിജെപി യുടെ സീറ്റുകളുടെ എണ്ണം 32 ആയി കുറയും. സോഷ്യൽ ഇനിഷ്യേറ്റീവ് സർവേ പ്രവചിക്കുന്നത് ബിജെപി ക്ക് 27 സീറ്റുകൾ ലഭിക്കുമെന്നാണ്. കോൺഗ്രസിന് 12 ഉം ജെഎംഎം ന് 25 സീറ്റും ലഭിക്കുമെന്നും സർവേ പറയുന്നു.

പ്രതിപക്ഷത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ജെഎംഎം നേതാവായ ഹേമന്ത് സോറനാണ്. ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നമായ ഭൂമി ഏറ്റെടുക്കൽ നിയമം അട്ടിമറിച്ചതാണ് പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയമാക്കിയത്. മുഖ്യമന്ത്രിയായ രുഘബർദാസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് തുടർച്ചയുണ്ടാകും എന്നാണ് ബി‍‍ജെപി യുടെ പ്രതീക്ഷ. ജാർഖണ്ഡിന്‍റെ ചരിത്രത്തിലെ ആദ്യ ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയാണ് രുഘബർദാസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്തെ 14 ൽ 11 സീറ്റുകളും നേടിയിരുന്നു. കഴിഞ്ഞ തവണ 81 അംഗ നിയമസഭയിൽ 35 സീറ്റുകളാണ് ബിജെപി നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button