Latest NewsIndiaNews

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ടം ആരംഭിച്ചു; പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ടം ആരംഭിച്ചു. പോളിംഗ് ബൂത്തുകളില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.16 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 29 വനിതകള്‍ ഉള്‍പ്പെടെ 236 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തില്‍ 13-ഉം രണ്ടാം ഘട്ടത്തില്‍ 20-ഉം മൂന്നാം ഘട്ടത്തില്‍ 17-ഉം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലാം ഘട്ടത്തില്‍ 15 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 23-ന് ആണ് ഫലപ്രഖ്യാപനം.

ALSO READ: താമര ശോഭയിൽ വൈക്കം; ബിജെപി അട്ടിമറി ജയം നേടി

2020 ജനുവരി അഞ്ചിനാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്റെ (എജെഎസ്യു) പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. 17 സീറ്റാണ് എജെഎസ്യുവിന് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button