Latest NewsKeralaNews

ഒൻപത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പാലക്കാട്: 9 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സേനയും ടൗണ്‍ നോര്‍ത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു സമീപം ബാഗില്‍ സൂക്ഷിച്ച 18 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും 4 കിലോ കഞ്ചാവ് ഒലവക്കോട് ജംഗ്ഷന്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയിരുന്നു. പരിശോധന ശക്തമായതോടെ കഞ്ചാവ് ഉപേക്ഷിച്ച്‌ പ്രതികള്‍ രക്ഷപ്പെട്ടതാണെന്നാണ് പോലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button