Latest NewsKeralaNews

കുഴമ്പുരൂപത്തിൽ പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: കുഴമ്പുരൂപത്തിൽ പതിനഞ്ചേകാല്‍ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുല്‍ മനാഫ്(23) നെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയശേഷം അവിടെനിന്ന് സ്വര്‍ണം ഇന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമം. സ്വര്‍ണത്തെ പൊടിച്ചു തരിയാക്കി പ്രോട്ടീന്‍ പൗഡറുമായി കലര്‍ത്തി ഗുളികയുടെ രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. സ്വര്‍ണത്തിന് 400 ഗ്രാം തൂക്കം വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button