Latest NewsIndiaNews

മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി

ചണ്ഡീഗഡ്: മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ മോഗാ ടൗണിന് സമീപം ദൃശ്യമാധ്യമ പ്രവര്‍ത്തകനായ ജോബൻപ്രീത് സിംഗ് ആണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആക്രമണത്തില്‍ മറ്റൊരു മാധ്യമപ്രവർത്തകൻ ഗുർചെത് സിംഗിന് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

Also read : മലയാളി മാധ്യമപ്രവര്‍ത്തകരെ കർണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവം; ചിലരുടെ കൈവശം മതിയായ രേഖകൾ ഇല്ലായിരുന്നുവെന്ന് യെദിയൂരപ്പ

ജോബൻപ്രീത് സിംഗും, പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഗുർചെത് സിംഗും ചണ്ഡിഗഡിലേക്കുള്ള യാത്രക്കിടെയാണ് ആക്രമിക്കപ്പെട്ടത്. വെടിയേറ്റ ജോബൻപ്രീത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. പരിക്കേറ്റ ഗുര്‍ചെതിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചുവെന്നും ആക്രമണം നടത്തിയ അജ്ഞാതനായി അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button