KeralaLatest NewsNewsInternational

ഓസ്ട്രേലിയയിൽ പെരുമ്പാവൂർ സ്വദേശികൾ വാഹനാപകടത്തിൽ മരിച്ചു

സിഡ്നി: പെരുമ്പാവൂർ സ്വദേശികളായ നവ ദമ്പതികൾ ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ന്യൂസൗത്ത് വേയ്ൽസിലെ ഡബ്ബോക്കടുത്ത് ഇന്ത്യൻ സമയം വെള്ളിയാഴ്ച   രാവിലെ ഏഴിനാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. പെരുമ്പാവൂർ അല്ലപ്ര സ്വദേശി ആൽവിൻ മത്തായി, ഭാര്യ നീനു എന്നിവരാണു മരിച്ചത്. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ പൂർണമായും കത്തിനശിക്കുകയായിരുന്നു. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.ക്വീൻസ്‌ലാൻഡിൽ നിന്ന്  ഡബ്ബോയിലേക്കുള്ള ന്യൂവൽ ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഏഴ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button