Latest NewsNewsInternational

 ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി യേശുക്രിസ്തുവിന്റെ വിചാരണയ്ക്ക് തുല്യം : റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്തിന്റെ ഉപമ വിവാദത്തില്‍

വാഷിങ്ടണ്‍:  ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി യേശുക്രിസ്തുവിന്റെ വിചാരണയ്ക്ക് തുല്യം , റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്തിന്റെ ഉപമ വിവാദത്തില്‍.  റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗമായ ബാരി ലൗഡര്‍മില്‍കാണ് ട്രംപിന്റെ ഇംപീച്ച്‌മെന്റിനെ ക്രിസ്തുവിന്റെ വിചാരണയോട് ഉപമിച്ചത്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. 435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഡെമോക്രറ്റുകള്‍ക്കായതിനാല്‍ പ്രമേയം പാസാകുമെന്നത് നേരത്തെ തന്നെ ഉറപ്പായിരുന്നു. 195 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് കുറ്റാരോപണങ്ങളായിരുന്നു ട്രംപിനെതിരെ ചുമത്തിയിരുന്നത്. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളായിരുന്നു ഇവ. അധികാര ദുര്‍വിനിയോഗം 197 നെതിരെ 230 വോട്ടിന് പാസായി.

Read Also : ഇംപീച്ച്‌മെന്റ്‌ ; കോൺഗ്രസ് നൽകിയ ഹർജിയിൽ കോടതിയുടെ തീരുമാനം ഇങ്ങനെ

എന്നാല്‍ സെനറ്റിലും പാസായാല്‍ മാത്രമേ ട്രംപിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകൂ. റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഇതിന് സാധ്യത കുറവാണ്. അതേസമയം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണെന്നായിരുന്നു ഇംപീച്ച്‌മെന്റിനോടുള്ള വൈറ്റ് ഹൗസ് പ്രതികരണം. ഇംപീച്ച്‌മെന്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ട്രംപ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button