Latest NewsNewsCarsAutomobile

അടിമുടിമാറ്റം, കിടിലൻ ലുക്കിൽ പുതിയ ഫസിനോ 125 സിസി ബിഎസ്-6 മോഡൽ വിപണിയിലെത്തിച്ച് യമഹ

അടിമുടിമാറ്റത്തോടെ കിടിലൻ ലുക്കിൽ പുതിയ ഫസിനോ 125 സിസി ബിഎസ്-6 മോഡൽ വിപണിയിലെത്തിച്ച് യമഹ. തങ്ങളുടെ സ്കൂട്ടർ വിഭാഗത്തിലെ ആദ്യ 125 സി സി സ്കൂട്ടർ ആണ് യമഹ ഇപ്പോൾ അവതരിപ്പിച്ചതെന്ന പ്രത്യേകതയും എടുത്ത് പറയേണ്ടതുണ്ട്. നിലവിലെ മോഡലിൽ നിന്നും ഏറെ വ്യത്യസ്‌തമായ രൂപകല്പനയും, എൻജിനുമാണ് പുതിയ സ്കൂട്ടറിന് നൽകിയിരിക്കുന്നത്. ഇൻഡിക്കേറ്ററുകള്‍ക്ക് സമീപത്തായി ബൂമറാങ്ങ് ഷേപ്പില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ബ്ലാക്ക് ഫിനീഷിങ്ങ് റെയില്‍ ഗ്രാബ്, അലോയി വീലുകൾ എന്നിവയാണ് രൂപകൽപ്പനയിലെ പ്രത്യേകതകൾ. സീറ്റിനടിയില്‍ നിന്ന് മാറ്റിയ ഫ്യുവല്‍ ഫില്ലർ, സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ കീ, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ ഓഫ് സിസ്റ്റം എന്നിവ മറ്റു സവിശേഷതകൾ. FASCINO 125 FI

FASCINO

125 സിസി ഫ്യുവല്‍ ഇഞ്ചക്ഷന്‍ ബിഎസ് 6 എൻജിൻ 8.2 പിഎസ് പവർ ഉൽപാദിപ്പിച്ച് സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്നു.58 കിലോമീറ്റർ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു. മുന്‍ മോഡലിനെക്കാള്‍ 16 ശതമാനം അധികമാണിത്. 99 കിലോയാണ് പുതിയ ഫസിനോയുടെ ഭാരം. മുന്‍ മോഡലിനെക്കാള്‍ നാല് കിലോ കുറച്ചിട്ടുണ്ട്. . മുന്നില്‍ 12 ഇഞ്ച് ടയും പിന്നില്‍ 10 ഇഞ്ച് ടയറും യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റവും നല്‍കിയിട്ടുണ്ട്.

സ്റ്റാന്റേഡ് ഡ്രം, സ്റ്റാന്റേര്‍ഡ് ഡിസ്‌ക്, DKX ഡ്രം, DLX ഡിസ്‌ക് എന്നീ നാല് വേരിയന്റുകളിലെത്തുന്ന ഫസിനോ ഡ്രം വേരിയന്റ് മെറ്റാലിക് ബ്ലാക്ക്, മാറ്റ് ബ്ലൂ, സിയാന്‍ ബ്ലൂ, ഡിസ്‌ക് വേരിയന്റില്‍ വിവിഡ് റെഡ്, മെറ്റാലിക് ബ്ലാക്ക്, യെല്ലോ കോക്ടെയ്ല്‍, മാറ്റ് ബ്ലൂ, സിയാന്‍ ബ്ലൂ എന്നീ നിറങ്ങളിലും, മറ്റു രണ്ട് വേരിയണ്ട് ഡാര്‍ക്ക് മാറ്റ് ബ്ലൂ, കോപ്പര്‍ എന്നീ നിറങ്ങളിലുമാകും ലഭിക്കുക. 66,430 മുതല്‍ 69,930 രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button