KeralaLatest NewsNews

ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടി; പ്രതികളെ പിടികൂടാനായില്ല

പാലക്കാട്: പാലക്കാട് ട്രെയിനിൽ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ വില വരുന്ന 26 കിലോ കഞ്ചാവ് ആർപിഎഫ് ഇന്‍റലിജൻസ് പിടികൂടി. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ബെംഗളൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് വലിയ ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. അതേസമയം ട്രെയിനിൽ വലിയ തിരക്കായതിനാൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടാനായില്ല.പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് കൊച്ചിയിലെത്തിക്കാൻ ബെംഗളൂരുവിൽ നിന്നാണ് കഞ്ചാവ് ട്രെയിനിൽ കയറ്റിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button