Latest NewsNewsIndia

പൗരത്വ നിയമഭേഗതിയുടെ മറവില്‍ ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങളുള്‍ക്കും പിന്നില്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന്റെ ചരടുവലി… യാഥാര്‍ത്ഥ്യം മനസിലാക്കാതെ ജനങ്ങള്‍

ന്യൂഡല്‍ഹി : പൗരത്വ നിയമഭേഗതിയുടെ മറവില്‍ ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങളുള്‍ക്കും പിന്നില്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന്റെ ചരടുവലി… യാഥാര്‍ത്ഥ്യം മനസിലാക്കാതെ ജനങ്ങള്‍ സമരത്തിനു പിന്നാലെയാണ്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍നിന്നു ജനങ്ങള്‍ ഇപ്പോഴും പിന്‍മാറുന്നില്ല. ഓള്‍ഡ് ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നടത്തിയ പ്രതിഷേധ പ്രകടനം ഡല്‍ഹി ഗേറ്റില്‍ പൊലീസ് തടഞ്ഞത് അക്രമത്തിനു വഴിവച്ചു. പൊലീസും സിആര്‍പിഎഫും ദ്രുതകര്‍മ സേനയും ഉള്‍പ്പെട്ട സുരക്ഷാ സംഘവും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതോടെ പ്രദേശം ചോരക്കളമായി മാറുകയായിരുന്നു. ഈ സമങ്ങളുടെയെല്ലാം അമരക്കാരന്‍ ചന്ദ്രശേഖര്‍ ആസാദാണെന്നാണ് കണ്ടെത്തല്‍.

Read Also : രാത്രിയിലും ജമാ മസ്ജിദിൽ പ്രതിഷേധം; ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് ക​സ്റ്റ​ഡി​യി​ല്‍

ദലിതരുടെ ഉന്നമനത്തിനായി യുപിയില്‍ പ്രവര്‍ത്തിക്കുന്ന ഭീം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനാണ് ചന്ദ്ര ശേഖര്‍ ആസാദ് എന്ന 33കാരന്‍. . ‘രാവണ്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആസാദ് സമീപകാലത്ത് ഉത്തരേന്ത്യയില്‍ നടന്ന ദലിത് സമരങ്ങളുടെ മുന്‍നിരയില്‍ അണിനിരന്നിരുന്നു. സഹാറന്‍പുരില്‍ ദലിതരും രജ്പുത്ത് വിഭാഗക്കാരും തമ്മില്‍ 2017ല്‍ നടന്ന കലാപത്തെത്തുടര്‍ന്ന് അറസ്റ്റിലായി. ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം അര്‍ധരാത്രി ഡല്‍ഹി പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

ഇതിനിടെ ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ 16 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദില്‍നിന്നു ജന്തര്‍ മന്തറിലേക്കു നടത്താനിരുന്ന പ്രകടനത്തിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കര്‍ശന പരിശോധനയ്ക്കു ശേഷം ആളുകളെ പ്രാര്‍ഥനയ്ക്കായി മസ്ജിദിലേക്കു കടത്തിവിട്ട പൊലീസ്, ആസാദിനെ ഒഴിവാക്കാന്‍ ജാഗ്രത പാലിച്ചു. എന്നാല്‍ ഉച്ചയ്ക്ക് മസ്ജിദിന്റെ ഒന്നാം കവാടത്തിനു മുന്നില്‍ അദ്ദേഹമെത്തി. പൊലീസിന്റെ കണ്ണുവെട്ടിച്ച് കവാടത്തിനകത്തേക്കു കടന്ന ആസാദ് അംബേദ്കറുടെ ചിത്രമുയര്‍ത്തി ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചു. ഇന്ത്യന്‍ പതാക വീശിയ ജനക്കൂട്ടം ഏറ്റുചൊല്ലി.

ഇതിനിടെ, ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് പിടികൂടിയെങ്കിലും ബഹളത്തിന്റെ മറവില്‍ അദ്ദേഹം കുതറിയോടി ജനക്കൂട്ടത്തില്‍ മറഞ്ഞു. ഓള്‍ഡ് ഡല്‍ഹിയിലെ വീടുകളുടെ ടെറസിലൂടെ അദ്ദേഹം ഓടിരക്ഷപ്പെട്ടെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ പൊലീസിന്റെ കസ്റ്റഡിയിലായി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു പിന്തുണയുമായി എത്തിയ ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കാന്‍ വെള്ളിയാഴ്ച പകല്‍ മുതല്‍ ഡല്‍ഹി പൊലീസ് ശ്രമം നടത്തിവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button