Latest NewsNewsIndia

പൗരത്വഭേദഗതി നിയമം : പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാര്‍ക്ക് രക്ഷകരായി മുസ്ലീം യുവാക്കൾ

അഹമ്മദാബാദ്: പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാര്‍ക്ക് രക്ഷകരായി എത്തിയത് മുസ്ലീം യുവാക്കൾ. ഗുജറാത്തിലെ അഹമ്മദാബാദിൽ ഷാഹ് ഇ അലം മേഖലയിലുണ്ടായ പ്രതിഷേധത്തിനിടെ  ഏഴ് മുസ്ലീം യുവാക്കള്‍ ചേർന്ന് പരിക്കേറ്റ പോലീസുകാരെ രക്ഷപെടുത്തുകയായിരുന്നു. ദേശീയ മാധ്യമമാണ് വീഡിയോ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also read : പൗരത്വ നിയമം രാജ്യത്തിന്റെ മതപരവും സാമൂഹികവുമായ ഐക്യത്തെ അസ്വസ്ഥമാക്കും : വിമർശനവുമായി ശരദ് പവാർ

ഷാഹ് ഇ അലമില്‍ വലിയ സംഘം ആളുകള്‍ ഒത്തുചേര്‍ന്നതാണ് സംഘര്‍ഷത്തിലേക്ക് വഴി തെളിച്ചത്. പോലീസും പ്രതിഷേധകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അക്രമാസക്തരായ സംഘം പോലീസ് വാഹനം തടഞ്ഞ് നിര്‍ത്തുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഇതിനിടയില്‍ നിന്നാണ് രു സംഘം മുസ്ലീം ചെറുപ്പക്കാര്‍ പരിക്കേറ്റ പൊലീസുകാരെ രക്ഷപ്പെടുത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു.

https://youtu.be/vrZuxDkXkTQ

വീഡിയോ കടപ്പാട്/VIDEO COURTESY : ടൈംസ് ഓഫ് ഇന്ത്യ/TIMES OF INDIA

പ്രതിഷേധകര്‍ക്കിടയിലേക്ക് എത്തിയ യുവാക്കളിലൊരാള്‍ അക്രമം അവസാനിക്കാന്‍ കൈവീശിക്കാണിക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കുന്നു. മറ്റ് മുസ്ലീം യുവാക്കള്‍കൂടി ഇയാള്‍ക്കൊപ്പം ചേരുകയും പൊലീസുകാര്‍ക്ക് മുന്നില്‍ സംരക്ഷണം തീര്‍ക്കുന്നതും അവരിലൊരാളുടെ കയ്യില്‍ ത്രിവര്‍ണ്ണപതാകയുള്ളതായും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button