KeralaLatest NewsNews

ഔഷധഗുണങ്ങളേറെ; മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

തൃശ്ശൂര്‍: ഉണക്കിപ്പൊടിച്ച മുരിങ്ങയിലയ്ക്ക് വില കുത്തനെ ഉയര്‍ന്നു. തളിരില തണലത്ത് നിറംമാറാതെ ഉണക്കിപ്പൊടിച്ചതിന് കിലോഗ്രാമിന് 10,000 രൂപ വരെയെത്തി. മൂപ്പെത്തിയ ഇലയുടെ പൊടിക്ക് 6,000 രൂപ വരെയുമെത്തി. ലഭ്യതക്കുറവും ആവശ്യം ഏറിയതുമാണ് വിലക്കയറ്റത്തിനു കാരണമായത്. വിദേശവിപണിയില്‍ ഇന്ത്യന്‍ മുരിങ്ങയിലപ്പൊടിക്ക് ആവശ്യക്കാരേറെയാണ്. മുരിങ്ങയിലപ്പൊടി ഔഷധമെന്ന നിലയില്‍ ഇപ്പോള്‍ വിലയേറിയത്. കരള്‍ രോഗം, രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ മുതലായവ പ്രതിരോധിക്കാന്‍ മുരിങ്ങിയില വെള്ളം കുടിക്കുന്നത് ഉത്തമമാണെന്നാണു വിശ്വാസം. എനര്‍ജി ഡ്രിങ്കായും ഉപയോഗിക്കുന്നു. അതേസമയം ചെറുപായ്ക്കുകളിലാക്കി മുരിങ്ങിയിലപ്പൊടിയുടെ വില്പന കേരളത്തിലും വ്യാപകമായിട്ടുണ്ട്. മുന്പ് 70 ഗ്രാമിന് 100 രൂപയ്ക്കു കിട്ടിയിരുന്നത് ഇപ്പോള്‍ 50 ഗ്രാമിന് 500 രൂപ വരെ ഈടാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button