Latest NewsKeralaNews

ട്രെയിനിൽ കടത്താൻ ശ്രമം : കിലോ കണക്കിന് കഞ്ചാവ് പിടിച്ചെടുത്തു, സംഭവം പാലക്കാട്

ഷൊർണൂർ : ട്രെയിനിൽ കടത്താൻ ശ്രമിച്ച കിലോ കണക്കിന് കഞ്ചാവ് പിടിച്ചെടുത്തു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 16 ലക്ഷം രൂപ വില വരുന്ന 26 കിലോ കഞ്ചാവാണ് ആർപിഎഫ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് സംഭവം.

Also read : കൂട്ടയോട്ടത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ചയാൾ പിടിയിൽ

രഹസ്യ വിവരത്തെ തുടർന്ന് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ബെംഗളൂർ കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഇന്‍റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് വലിയ ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൽ വലിയ തിരക്ക് അനുഭവപ്പെട്ടതിനാൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികളെ പിടിച്ചെടുക്കാൻ സാധിച്ചില്ല.

കൊച്ചിയിലെത്തിക്കാൻ ബെംഗളൂരുവിൽ നിന്നു കഞ്ചാവ് ട്രെയിനിൽ കയറ്റിയതെന്നാണ് പ്രാഥമിക നിഗമനം. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കഞ്ചാവടക്കമുള്ള ലഹരിപദാർത്ഥങ്ങൾ സംസ്ഥാനത്ത് വൻ തോതിൽ എത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ വരും ദിവസങ്ങളിലും ട്രെയിനുകളിൽ വ്യാപക പരിശോധന നടത്തുമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button