Latest NewsNewsBusiness

സ്വർണവില : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : ആഭ്യന്തര വിപണിയില്‍ സ്വർണ വില തുടർച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നു. 17ആം തീയതിയാണ് സ്വർണ വില പവന് 120കൂടി ഈ നിരക്കിലെത്തിയത്. അതിനു മുൻപ് പവന് 28240 രൂപയായിരുന്നു വില. 13ആം തീയതി സ്വർണ വില പവന് 200 രൂപയും,ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,000ഉം, ഗ്രാമിന് 3,500 രൂപയിലായിരുന്നു അന്ന് വ്യാപാരം നടന്നത്. രണ്ടു മാസത്തിനിടയിലെയും ഈ മാസത്തേയും ഏറ്റവും കുറഞ്ഞ വിലയാണിത്. 12നു ​പവ​ന് 160 രൂ​പ​യും, ഗ്രാ​മി​ന് 20 രൂ​പയുമാണ് കൂടി പവന് 28,200ഉം , ഗ്രാമിന് 3,525 രൂ​പയുമാണ് വില.

ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയും കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്.  28,480ഉം, 3,560 രൂ​പ​യുമായിരുന്നു വില. നാലാം തീയതി സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയർന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.​

24 കാരറ്റ് സ്വ‍ര്‍ണത്തിന് ഒരു പവന്30,944 രൂപയും ഗ്രാമിന് 3,868 രൂപയുമാണ് വില. ആഗോള വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔണ്‍സിന് 1,478.40 ഡോളർ ആണ് വിലയെങ്കിൽ ഒരു ഗ്രാമിന് 47.53 ഡോളറും കിലോഗ്രാമിന് 47,531.66 ഡോളറുമാണ് വില.

സംസ്ഥാനത്തെ ഇന്നത്തെ വെള്ളി വിലയിൽ മാറ്റമില്ല.ഗ്രാമിന് 46. 85രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 374.80 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 46,850 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button