Latest NewsIndiaNewsSportsVideos

സാന്റാക്ലോസിന്റെ വേഷത്തിൽ വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത സന്ദർശനം : ഏറെ സന്തോഷത്തിലും,ആഹ്ലാദത്തിലും അഭയ കേന്ദ്രത്തിലെ കുട്ടികൾ, ഒപ്പം സമ്മാനങ്ങളും : വീഡിയോ

സാന്റാക്ലോസിന്റെ വേഷത്തിൽ കുട്ടികളുടെ അഭയ കേന്ദ്രത്തിൽ സന്ദർശനം നടത്തി കുട്ടികളെ സന്തോഷിപ്പിച്ചും സമ്മാനങ്ങൾ നൽകിയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി. കൊൽക്കത്തയിലെ ഒരു അഭയ കേന്ദ്രത്തിലെ കുട്ടികൾക്കായി അപ്രതീക്ഷിത സന്ദർശനം നടത്തുന്ന കോഹ്‌ലിയുടെ വീഡിയോ സ്റ്റാർ സ്പോർട്സാണ്  പുറത്ത് വിട്ടത്.

Also read : ഐഎസ്എൽ പോരാട്ടം : കൈവിട്ട ഒന്നാം സ്ഥാനം തിരിച്ച്പിടിക്കാൻ എടികെ ഇന്നിറങ്ങും : എതിരാളി ഹൈദരാബാദ്

ഒരു മുറിയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കവെയാണ് ലൈറ്റ് ഓഫായി ഓണായും മാണിയും കിലുക്കി കോഹ്‌ലി പപ്പയുടെ വേഷത്തിൽ വരുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നു. പാപ്പയെ കണ്ട കുട്ടികളുടെ മുഖത്ത് സന്തോഷവും അത്ഭുതവും. പാവകൾ, ചെരുപ്പുകൾ, ബാറ്റ്, ബോൾ, കേക്ക്, സൈക്കിൾ തുടങ്ങി നിരവധി സമ്മാനങ്ങളും കുട്ടികൾക്ക് കൈമാറുന്നു. ഒപ്പമുണ്ടായിരുന്ന ഒരാൾ കോഹ്‌ലിയെ അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയാം എന്ന കുട്ടികളുടെ മറുപടി ലഭിച്ചയുടൻ പാപ്പയുടെ മുഖം‌മൂടി മാറ്റി വിരാട് കോഹ്‌ലി മുന്നോട്ട് വരുന്നതും കുട്ടികൾ അത്ഭുതവും ആഹ്ലാദവും കൊണ്ട് അദ്ദേഹത്തെ കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു. കോഹ്‌ലിയും കുട്ടികളെ സന്ദർശിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായി മാറിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button