KeralaLatest NewsNews

മകന്റെ ഗിറ്റാര്‍ സംഗീതത്തിനൊപ്പിച്ച് മധുരമായി പാടി അമ്മ; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വീട്ടമ്മമാരില്‍ പലരും കഴിവുകളുണ്ടായിട്ടും അതൊന്നും പുറത്തെടുക്കാനാകാതെ ഒതുങ്ങിക്കഴിയുന്നവരായിരിക്കും. പ്രോത്സാഹനമില്ലാത്തതിന്റെ പേരിലോ അവസരങ്ങള്‍ കിട്ടാത്തതിന്റെ പേരിലോയൊക്കെയായിരിക്കും അത്. എന്നാല്‍ ഇവിടെ ഇതാ ഒരു കലാകാരി വെളിച്ചത്തു വരികയാണ്. മകനാണ് അമ്മയുടെ കഴിവ് തിരിച്ചറിഞ്ഞ് അത് മറ്റുള്ളവര്‍ക്ക് മുന്നിലെത്തിക്കുന്നത്. മകന്റെ ഗിറ്റാര്‍ സംഗീതത്തിനൊപ്പിച്ച് മധുരസ്വരമീട്ടുകയാണ് ഈ അമ്മ. ‘മലര്‍ക്കൊടി പോലെ വര്‍ണക്കൊടി പോലെ’ എന്ന ഗാനം ഈ അമ്മ ആലപിക്കുമ്പോള്‍ അറിയാതെ കേട്ടിരുന്നു പോകും. പുണ്യം ചെയ്ത അമ്മയും മകനും എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റ്. അമ്മയുടെ കഴിവിനെ പുറത്തു കൊണ്ടു വന്ന മകനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്. എന്തായാലും ഈ അമ്മയേയും മകനേയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

ഓരോ അമ്മമാരും മക്കള്‍ക്ക്‌ മുമ്പില്‍ മികച്ച ഗായകരാണ്… മക്കളെ ഉറക്കാന്‍ ഒരു താരാട്ട് പാട്ടെങ്കിലും അവര്‍ എപ്പോഴും മൂളിക്കൊണ്ടിരിക്കും.. അങ്ങനെ അറിയപ്പെടാതെ പോയ മികച്ച ഗായിക കൂടിയായ അമ്മയെ മകന്‍ തന്നെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നു…

Posted by Skylark Pictures Entertainment on Tuesday, February 14, 2017

Related Articles

Post Your Comments


Back to top button