Latest NewsCarsNews

വാഹന വിപണി കീഴടക്കാൻ ഹ്യുണ്ടായിയുടെ പുതിയ കോംപാക്ട് സെഡാനായ ഓറ എത്തുന്നു

വാഹന വിപണി കീഴടക്കാൻ ഹ്യുണ്ടായിയുടെ പുതിയ കോംപാക്ട് സെഡാനായ ഓറ എത്തുന്നു. ഓറയുടെ ആദ്യ പ്രദർശനം നടന്നു. ചെന്നൈയിലായിരുന്നു വാഹനത്തിന്‍റെ ആദ് പ്രദര്‍ശനം നടന്നത്. 2020 ജനുവരിയില്‍ ഹ്യുണ്ടായ് ഓറ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ ശ്രേണിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കരുത്തും നിരവധി ഫീച്ചറുകളും ഈ വാഹനത്തിന്റെ മുഖമുദ്രയാകുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം. ഹ്യുണ്ടായി എക്‌സ്‌സെന്റ്, നിയോസ് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വാഹനമാണ് ഓറ. എന്നാല്‍ കോംപാക്ട് സെഡാന്‍ മോഡലായ എക്‌സന്റ് ടാക്‌സി വിഭാഗത്തെയും ലക്ഷ്യം വെയ്ക്കുമ്പോള്‍ ഓറ വ്യക്തിഗത ഉപഭോക്താക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ എസ് എസ് കിം പറഞ്ഞു.

പ്രദര്‍ശനത്തിനു മുന്നോടിയായി കഴിഞ്ഞദിവസം വാഹനത്തിന്‍റെ സ്‍കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടിരുന്നു. ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച പുതിയ ഗ്രാന്‍ഡ് ഐ10 നിയോസിനോട് സാമ്യമുള്ള രൂപമാണ് ഓറക്കും. നിയോസിന്‍റെ സ്‌പോര്‍ട്ടി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്‍തവും ആധുനികവുമായ ഡിസൈനാണ് ഓറക്ക്.

ഫോര്‍ഡ് ഫിഗോ ആസ്പയറുമായി സാമ്യമുള്ള പിന്‍വശമാണ് ഓറയുടേത്. ഹാച്ച്‌ഡോറിലേക്ക് കയറിയ ടെയില്‍ ലാമ്പ്, ഡോറിന്റെ മധ്യഭാഗത്തെ ഓറ ബാഡ്ജിങ്ങ്, ക്രോമിയം സ്ട്രിപ്പ് എന്നിവ പിന്‍വശത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ അലോയി, പുതിയ മിറര്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന എന്നിവയും ഒറയിലുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button