Latest NewsKeralaNews

ഓപ്പറേഷന്‍ രുചി: മൂന്നാം ദിനം 175 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: ഇതുവരെ 1064 സ്ഥാപനങ്ങള്‍ പരിശോധിച്ചു 560 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി സംസ്ഥാനത്ത് ഡിസംബര്‍ 20 ന് 359 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 175 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓപ്പറേഷന്‍ രുചി ആരംഭിച്ച് കഴിഞ്ഞ് മൂന്ന് ദിവസം കൊണ്ട് 1064 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും അതില്‍ 560 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളെടുത്തിട്ടുമുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ രുചി ശക്തിപ്പെടുത്തുന്നതാണ്.

മധുര പലഹാരങ്ങളില്‍ അനുവദനീയവും അല്ലാത്തതുമായ രാസവസ്തുക്കള്‍, കൃത്രിമ കളറുകള്‍, രുചി വര്‍ദ്ധക വസ്തുക്കള്‍, പ്രിസര്‍വേറ്റീവ്‌സ് തുടങ്ങിയ എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ഉപയോഗിക്കുന്നുണ്ടെന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ രുചി ആവിഷ്‌കരിച്ചിരിക്കുന്നത്. ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരില്‍ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ 20 ന് നടത്തിയ പരിശോധനകളുടെ ജില്ലതിരിച്ചുളള വിവരങ്ങള്‍

തിരുവനന്തപുരം (പരിശോധന നടത്തിയത്: 26 )

നടപടിയെടുത്തത്: 16 (13 സ്ഥാപനങ്ങളില്‍ നിന്നായി 74,000/- രൂപ പിഴ ചുമത്തി)

കൊല്ലം (31)

നടപടിയെടുത്തത്: 21 (11 സ്ഥാപനങ്ങളില്‍ നിന്നായി 59,500/- രൂപ പിഴ ചുമത്തി)

പത്തനംതിട്ട (11)

നടപടിയെടുത്തത്: 7( 2 സ്ഥാപനങ്ങളില്‍ നിന്നായി 9,000/- രൂപ പിഴ ചുമത്തി)

ആലപ്പുഴ (18)

നടപടിയെടുത്തത്: 7 (5 സ്ഥാപനങ്ങളില്‍ നിന്നായി 30,000/- രൂപ പിഴ ചുമത്തി)

കോട്ടയം (17)

നടപടിയെടുത്തത്: 7 (5 സ്ഥാപനങ്ങളില്‍ നിന്നായി 19,000/- രൂപ പിഴ ചുമത്തി)

ഇടുക്കി (21)

നടപടിയെടുത്തത്: 10 (5 സ്ഥാപനങ്ങളില്‍ നിന്നായി 20000/- രൂപ പിഴ ചുമത്തി)

എറണാകുളം (25)

നടപടിയെടുത്തത്: 16 (10 സ്ഥാപനങ്ങളില്‍ നിന്നായി 30,000/- രൂപ പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന S.K.Hotel, Padam Bus stop, Elamakkara എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു)

തൃശ്ശൂര്‍ (30)

നടപടിയെടുത്തത്: 10 (6 സ്ഥാപനങ്ങളില്‍ നിന്നായി 30,000/- രൂപ പിഴ ചുമത്തി.

പാലക്കാട് (45)

നടപടിയെടുത്തത്: 21 (15 സ്ഥാപനങ്ങളില്‍ നിന്നായി 46,000/- രൂപ പിഴ ചുമത്തി)

മലപ്പുറം (31)

നടപടിയെടുത്തത്: 14 (14 സ്ഥാപനങ്ങളില്‍ നിന്നായി 31,000/- രൂപ പിഴ ചുമത്തി)

കോഴിക്കോട് (38)

നടപടിയെടുത്തത്: 19(12 സ്ഥാപനങ്ങളില്‍ നിന്നായി 41,000/- രൂപ പിഴ ചുമത്തി)

വയനാട് (16)

നടപടിയെടുത്തത്: 2 (2 സ്ഥാപനങ്ങളില്‍ നിന്നായി 4000/- രൂപ പിഴ ചുമത്തി)

കണ്ണൂര്‍ (38)

നടപടിയെടുത്തത്: 19 (9 സ്ഥാപനങ്ങളില്‍ നിന്നായി 33,000/- രൂപ പിഴ ചുമത്തി)

കാസര്‍ഗോഡ് (12)

നടപടിയെടുത്തത്: 6

shortlink

Related Articles

Post Your Comments

Related Articles


Back to top button