Latest NewsNewsInternational

കാണാതായ യുവതിയുടെ മൃതദേഹം കാര്‍ ഡിക്കിയില്‍ : കാണാതായത് മകനെ സ്‌കൂളില്‍ ആക്കി വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍

ഓസ്റ്റിന്‍ : കാണാതായ യുവതിയുടെ മൃതദേഹം കാര്‍ ഡിക്കിയില്‍ കണ്ടെത്തി. മകനെ സ്‌കൂളില്‍ രാവിലെ ഇറക്കിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ യുവതിയെയും മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനേയും കാണാതായ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഓസ്റ്റിനിലെ കവന്‍ എലിമെന്ററി സ്‌കൂളില്‍ നിന്നു തിരിച്ചെത്തിയ ശേഷമാണ് ഹീഡി ബ്രൊസാഡിനേയും (33) കുഞ്ഞിനെയും കാണാതായത്.

Read Also : വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ : കൊല നടത്തിയിരിക്കുന്നത് കഴുത്തില്‍ തോര്‍ത്തു മുറുക്കി

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിസംബര്‍ 19 വ്യാഴാഴ്ച രാത്രി ഹീഡിയുടെ ജഡം കാറിന്റെ ഡിക്കിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഹൂസ്റ്റണിലെ വീട്ടില്‍ കണ്ടെത്തിയ കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.

ഡിസംബര്‍ 12 രാവിലെയാണ് യുവതിയും കുഞ്ഞും വീട്ടില്‍ നിന്നും കാണാതായത്. വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. ഹീഡി കൊല്ലപ്പെട്ട സംഭവത്തില്‍ ഇവരുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരങ്ങള്‍ നല്‍കിയത്. എങ്ങനെയാണ് ഹീഡി കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button