Latest NewsNews

ഫ്‌ളിപ്പ് കാര്‍ട്ടില്‍ : വര്‍ഷാന്ത്യ വില്‍പ്പന : ഓഫര്‍ പെരുമഴ

മുംബൈ : ഫ്്ളിപ്പ് കാര്‍ട്ടില്‍ , വര്‍ഷാന്ത്യ വില്‍പ്പന . രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിന്റെ 2019 ലെ അവസാനത്തെ വില്‍പ്പന മേളയാണ് തുടങ്ങിയത്. സ്മാര്‍ട് ഫോണ്‍ വില്‍പ്പനയ്ക്കായാണ് പ്രത്യേകം സെയില്‍ നടക്കുന്നത്. സ്മാര്‍ട് ഫോണുകള്‍ക്കായുള്ള എന്‍ഡ് ഓഫ് ഇയര്‍ വില്‍പ്പന ഡിസംബര്‍ 23 വരെ തുടരും. ഇ-റീട്ടെയില്‍ ഭീമന്‍ സൈറ്റില്‍ നിന്ന് സ്മാര്‍ട് ഫോണുകള്‍ വാങ്ങുന്നതിന് വന്‍ കിഴിവുകളും ഓഫറുകളുമാനല്‍കുന്നത്.

സാംസങ് ഗാലക്‌സി എസ്9, ഒപ്പോ എഫ് 11 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 3എ, ഓണര്‍ 9എന്‍, എസ്യൂസ് 5 സെഡ് തുടങ്ങി മുന്‍നിര സ്മാര്‍ട്‌ഫോണുകള്‍ക്കെല്ലാം മികച്ച ഓഫഫുകള്‍ നല്‍കുന്നുണ്ട്. സാംസങ് ഗാലക്‌സി എസ്9 27,999 രൂപയ്ക്കും ഒപ്പോ എഫ് 11 പ്രോ 19,990 രൂപയ്ക്കും ഗൂഗിള്‍ പിക്‌സല്‍ 3എ എക്‌സ്എല്‍ 34,999 രൂപയ്ക്കും ലഭിക്കും

ഓഫറിന്റെ ഭാഗമായി, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം വരെ ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കും. ഇഎംഐ ഓഫര്‍ വഴി വാങ്ങിയ സ്മാര്‍ട് ഫോണുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും. ഇതിനുപുറമെ, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-റീട്ടെയിലര്‍ ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളായ ആപ്പിള്‍, സാംസങ്, ഷഓമി, റിയല്‍മി, നോക്കിയ, ഒപ്പോ, ഗൂഗിള്‍ പിക്‌സല്‍, ഓണര്‍ തുടങ്ങി നിരവധി കമ്പനികളുടെ ഫോണുകള്‍ ലഭ്യമായിരിക്കും. അവതരിപ്പിക്കുമ്പോള്‍ 70000 രൂപ വിലയുണ്ടായിരുന്ന സാംസങ് എസ്9 പ്ലസ് (6ജിബി റാം, 64 ജിബി സ്റ്റോറേജ്) വില്‍ക്കുന്നത് 29,999 രൂപയ്ക്കാണ്. ഇതോടൊപ്പം കാര്‍ഡ് കിഴിവുകളും എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button