മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയവർക്ക് നേരെ വെടിവെപ്പ് നടന്ന മംഗളൂരുവിലേയ്ക്ക് കേരളാ എംപിമാരും എംഎല്‍എമാരും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് എംപിയുടെ നേതൃത്വത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എന്‍ ഷംസുദ്ദീന്, പാറയ്ക്കല്‍ അബ്ദുല്ല, എം സി കമറുദ്ദീന് തുടങ്ങിയവരാണ് മംഗളൂരുവിലേക്ക് എത്തുന്നത്. രാവിലെ 10 മണിക്ക് ഇവര്‍ മംഗളൂരുവില്‍ എത്തിച്ചേരും.
പോലിസ് വെടിവയ്പിലും ലാത്തിച്ചാര്‍ജിലും പരിക്കേറ്റവരെ സംഘം സന്ദര്‍ശിക്കും. പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധം നടത്തിയവര്‍ക്കുനേരേ പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ പ്രതിഷേധ പരിപാടി നടത്തിയ ബിനോയ് വിശ്വം അടക്കമുള്ളവരെ കര്‍ണാടക പോലിസ് കസ്റ്റഡിയിലെത്ത് മണിക്കൂറുകള്‍ക്കുശേഷമാണ് വിട്ടയച്ചത്. കേരളത്തിൽ നിന്നും പോയ മാധ്യമ സംഘത്തെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.
Post Your Comments