Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി, ഇന്ത്യയിലെ മുസ്ലിങ്ങൾ രാജ്യത്തിന്‍റെ മക്കളെന്നും മോദി

ന്യൂഡൽഹി: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ അതിവിശിഷ്ഠമായ തത്വമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. റാം ലീല മൈതാനിയിൽ ബിജെപിയുടെ റാലിയിൽ  സംസാരിക്കുകയായിരുന്നു മോദി. പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് മോദിയുടെ പ്രസംഗം. ചിലർ വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നു. വ്യാജ വിഡിയോ സന്ദേശങ്ങൾ പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. മുസ്ലിം സഹോദരങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു. കേന്ദ്ര സർക്കാർ മതം ചോദിച്ചിട്ടില്ല. ആരുടെയും അവകാശം സർക്കാർ കവർന്നെടുത്തിട്ടില്ല. ജനങ്ങൾക്ക് വീടുകൾ നൽകിയപ്പോൾ മതം ചോദിച്ചിട്ടില്ല.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ പരോക്ഷമായി മോദി വിമര്‍ശിച്ചു. ഇതുവരെയും ഡല്‍ഹിയിലെ ജനങ്ങള്‍ വ്യാജ വാഗ്ദാനങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി അധികാരത്തിലുള്ളവര്‍ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു ലോക്‌സഭയും രാജ്യസഭയും പൗരത്വ ഭേദഗതി നിയമം പാസ്സാക്കി. ജനവിധിയാണ് പാര്‍ലമെന്റിലൂടെ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ട്. പാര്‍ലമെന്റിലെ ജനപ്രതിനിധികളെ ബഹുമാനിക്കുന്നവര്‍ക്കൊപ്പമാണ് ഞാന്‍. എന്നാല്‍ ചില രാഷ്ട്രീയ കക്ഷികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. ‘മോദിയെ വെറുത്തോളൂ, നിങ്ങള്‍ ഇന്ത്യയെ വെറുക്കരുത്. പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നതെന്നും മോദി ചോദിച്ചു. ഇന്തയിലെ മുസ്ലിങ്ങൾ രാജ്യത്തിന്‍റെ മക്കളാണ്. ഇവരെ പൗരത്വ നിയമം ഒരു തരത്തിലും ബാധിക്കില്ല. പ്രതിഷേധിക്കുന്നവർ അർബൻ മാവോയിസ്റ്റുകളാണെന്നും മോദി ആരോപിച്ചു. പ്രതിഷേധക്കാർ പൊലീസുകാരെ അക്രമിക്കുകയാണ്.

കുടിയേറ്റക്കാർക്കായി തടങ്കൽ പാളയങ്ങൾ നിർമിച്ചെന്ന വാർത്തകൾ പച്ചക്കള്ളമാണ്. പ്രതിപക്ഷം ഇന്ത്യയെ ലോക രാജ്യങ്ങൾക്കിടയിൽ നാണംകെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button