KeralaLatest NewsNews

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി വിഡി സതീശൻ എംഎൽഎ, കേരളത്തിൽ പിണറായിയും ചെന്നിത്തലയും ഒന്നിച്ച് സമരം ചെയ്താൽ ഒന്നും സംഭവിക്കില്ലെന്ന് സതീശൻ

കൊച്ചി: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി വിഡി സതീശൻ എംഎൽഎ, കേരളത്തിൽ പിണറായിയും ചെന്നിത്തലയും ഒന്നിച്ച് സമരം ചെയ്താൽ ഒന്നും സംഭവിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച്‌ സമരം ചെയ്തതില്‍ തെറ്റില്ലെന്നും സമരത്തെ നൂറ് ശതമാനം ന്യായീകരിക്കുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. ദില്ലിയില്‍ സോണിയാ ഗാന്ധിക്കും യെച്ചൂരിക്കും ഒന്നിക്കാമെങ്കില്‍ കേരളത്തിലുമാകാം. യോജിച്ച പ്രക്ഷോഭത്തിലൂടെ കേരളം ഒറ്റക്കെട്ടാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തി. പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒന്നിച്ചാല്‍ ഒരപകടവും സംഭവിക്കില്ല. ഒരുമിച്ച്‌ നില്‍ക്കേണ്ടി വന്നാല്‍ ഇനിയും ഒരുമിക്കും. സംയുക്ത സമരത്തെ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കട്ടെയെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഇനി കേരളത്തിൽ സിപിഎമ്മുമായി ഒരുമിച്ച് സമരത്തിനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിന്‍റെ നിലപാടുകളിൽ കപടത ഉണ്ടെന്നും അദേഹം ആരോപിച്ചിരുന്നു. മുല്ലപ്പള്ളിക്കെതിരെ സിപിഎമ്മും വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button