Latest NewsSaudi ArabiaNewsGulf

തീപിടിത്തത്തിൽ സർവ്വതും നഷ്ടപ്പെട്ട തൊഴിലാളികൾക്ക് നവയുഗത്തിന്റെ കാരുണ്യഹസ്തം

അൽ കോബാർ: താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ ഉടുവസ്ത്രമൊഴികെ സർവ്വതും നഷ്ടമായ തൊഴിലാളികൾക്ക്, നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ, വസ്ത്രങ്ങളും, ഭക്ഷണ പദാർത്ഥങ്ങളും, മറ്റത്യാവശ്യ സാധനങ്ങളും വിതരണം ചെയ്തു.

അൽകോബാർ തുഗ്‌ബയിൽ ഉള്ള ഇനീഷ്യൽ എന്ന കമ്പനിയിലെ തൊഴിലാളികളുടെ സൈറ്റിലെ താമസസ്ഥലത്താണ് രണ്ടാഴ്ച മുൻപ് തീപിടിത്തം ഉണ്ടായത്. ആ അപകടത്തിൽ 2 തൊഴിലാളികൾ മരണമടയുകയും, ഇരുന്നൂറോളം തൊഴിലാളികളുടെ ജോലിസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒഴികെയുള്ള മറ്റെല്ലാം അഗ്നിയ്ക്കിരയാകുകയും ചെയ്തിരുന്നു.

ആ കമ്പനിയിൽ ജോലി ചെയ്തിരുന്ന, നവയുഗം തുഗ്‌ബ ലേഡീസ് യൂണിറ്റ് അംഗങ്ങളായ വനിതകൾ ഈ വിവരം അറിയിച്ചതിനെത്തുടർന്ന്, നവയുഗം തുഗ്‌ബ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അവരെ സഹായിയ്ക്കാൻ തീരുമാനിയ്ക്കുകയായിരുന്നു. തുടർന്ന് നവയുഗം പ്രവർത്തകരുടെ ശ്രമഫലമായി ശേഖരിച്ച വസ്തുക്കൾ, ക്യാമ്പിലെ തൊഴിലാളികൾക്ക് വിതരണം ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു തൊഴിലാളികൾ.

നവയുഗം തുഗ്‌ബ മേഖല സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, മേഖല രക്ഷാധികാരി പ്രിജി കൊല്ലം, മേഖല പ്രസിഡന്റ് ഷാജി അടൂർ, മേഖല നേതാക്കളായ ലാലു ശക്തികുളങ്ങര, മഞ്ജു അശോക്, പ്രമോദ്, സന്തോഷ്, മുംതാസ്, ദാസൻ പുത്തൂർ, അഷറഫ്, ഹിദായത്തുള്ള എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button