Latest NewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പരിപാടിക്ക് പാക്‌ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണി

പരിപാടി നടക്കുന്ന രാംലീല മൈതാനത്ത്‌ പഴുതടച്ച സുരക്ഷയാണ്‌ ഒരുക്കുന്നത്‌.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ പാക്‌ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ വധഭീഷണി. ഡല്‍ഹി രാംലീല മൈതാനത്ത്‌ ഇന്നു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിക്ക്‌ സുരക്ഷാ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്‌ നല്‍കി. പരിപാടി നടക്കുന്ന രാംലീല മൈതാനത്ത്‌ പഴുതടച്ച സുരക്ഷയാണ്‌ ഒരുക്കുന്നത്‌.

നിയമവിധേയമാക്കിയ ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചടങ്ങിനാണു പ്രധാനമന്ത്രി രാംലീല മൈതാനെത്തുന്നത്‌. ഭീകരസംഘടനകള്‍ പ്രധാനമന്ത്രിയെ ഉന്നംവയ്‌ക്കുന്നതായും ജെയ്‌ഷെ മുഹമ്മദ്‌ രഹസ്യനീക്കം നടത്തുന്നതായും ഐ.ബിയും റോയും പ്രധാനമന്ത്രിയുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന എസ്‌.പി.ജിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഇതേത്തുടര്‍ന്നു സുരക്ഷ ശക്‌തമാക്കാന്‍ എസ്‌.പി.ജിക്കും ഡല്‍ഹി പോലീസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ മുഴവന്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌. പൗരത്വബിൽ പ്രതിഷേധക്കാരുടെ മറവിലാണ് ഇവർ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനായി 20 തീവ്രവാദികൾ ഡൽഹിയിൽ തമ്പടിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം സൂചന നൽകുന്നു.നേരത്തെ തിരഞ്ഞെടുപ്പില്‍ മോഡിയെങ്ങാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ വധിക്കുമെന്ന് പാകിസ്ഥാനില്‍ നിന്നുള്ള ഒരു മാസികയിലൂടെ ഭീഷണി മുഴക്കിയിരുന്നു.

. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ്, ജമാത്ത് ഉദ്ദാത എന്നീ ഭീകര സംഘടനകളാണ് മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റാല്‍ വധിക്കുമെന്ന് അറിയിച്ചിരുന്നത്.ജെഇഎം ഓണ്‍ലൈന്‍ ആഴ്ചപതിപ്പായ അല്‍-ക്വലാമില്‍ അതിന്റെ സ്ഥാപകനായ മൗലാന്‍ മസൂദ് അഷറാണ് ഭീഷണിമുഴക്കിയിരുന്നത്. പഴയ ലഷ്‌കര്‍ ഇ ത്വയ്ബയായ ജെയുഡി നേതാവും മുംബൈ ആക്രണത്തിന്റെ പ്രതിയുമായ മുഹമ്മദ് ഹാഫിസ് സെയ്ദും ഇതേ മാസികയിലൂടെയാണ് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button