Latest NewsNewsIndia

പ്രസവത്തിനിടെ കുഞ്ഞിന്റെ തലവേർപെട്ട് ഉടൽ മാത്രം ഭ്രൂണത്തിനുള്ളിൽ; മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അമ്മയെ അറിയിക്കാതെ ആശുപത്രി അധികൃതർ ചെയ്‌തത്‌

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രസവത്തിനിടെ കുഞ്ഞിന്റെ തലവേർപെട്ട് ഉടൽ മാത്രം ഭ്രൂണത്തിനുള്ളിൽ അകപ്പെട്ടതായി പരാതി. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അമ്മയെ അറിയിക്കാതെ ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രിയിലേക്കയച്ചു. നഡിംപള്ളി ഗ്രാമത്തിൽ നിന്നുള്ള സ്വാതി എന്ന 23കാരിയുടെ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ടത്. ഇവരുടെ ബന്ധുക്കൾ ആശുപത്രി അടിച്ചു തകർത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

പ്രസവത്തിൽ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തല വേര്‍പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. . ഈ വിവരം മറച്ചു വച്ചാണ് നില ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ സ്വാതിയെ മറ്റൊരു ആശുപത്രിയിലേക്കയച്ചത്.

ഇക്കഴിഞ്ഞ ഡിസംബർ 18നാണ് സ്വാതിയെ പ്രസവത്തിനായി അച്ചംപേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രശ്നങ്ങളൊന്നുമില്ലെന്നും സാധാരണ പ്രസവം തന്നെയായിരിക്കുമെന്നുമായിരുന്നു ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഇതിനു ശേഷം തനിക്ക് ഒരു ഇഞ്ചക്ഷൻ നൽകി ലേബർ റൂമിൽ എത്തിച്ചുവെന്നാണ് സ്വാതി പറയുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുധ റാണി എന്ന ഡോക്ടർ രണ്ട് പുരുഷ ഡോക്ടർമാരെയും സഹായത്തിന് വിളിച്ചു.

അല്പസമയത്തിന് ശേഷം തന്റെ ബന്ധുക്കളെ വിളിച്ച് നില കുറച്ച് വഷളാണെന്നും എത്രയും വേഗം ഹൈദരാബാദിലുള്ള മറ്റൊരു ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്താണ് കാര്യമെന്നോ കുഞ്ഞിന്റെ തലവേർപേട്ടുവെന്നോ ഉള്ള കാര്യം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല എന്നും സ്വാതി പറയുന്നു.

ഹൈദരബാദിലെ ആശുപത്രിയിൽ എത്തിയ ശേഷം മാത്രമാണ് കുഞ്ഞിന്റെ ഉടൽ ഭ്രൂണത്തിനുള്ളിലുണ്ടെന്ന വിവരം ബന്ധുക്കൾ അറിയുന്നത്. തല വേർപെട്ട വന്നതിനാൽ കുട്ടി മരിച്ചതാണോ അതോ ചാപിള്ളയായിരുന്നോ എന്ന് ഇത് വരെ വ്യക്തമായിട്ടില്ല എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ സുധാകർ പ്രതികരിച്ചിരിക്കുന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് ഗുരുതരമായ അനാസ്ഥ കാട്ടിയ ആശുപത്രി അധികൃതർക്കെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. അച്ചംപേട്ട് ഹോസ്പിറ്റൽ സൂപ്രണ്ടന്റ് താര സിംഗ്, ഡോക്ടർ സുധാ റാണി എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button