Latest NewsKeralaNews

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിച്ചത് തെറ്റായിപ്പോയോ? പിണറായി സർക്കാരിന് ഇരട്ടത്താപ്പ്: ജാമിയ മിലിയയിലെ മലയാളി കുട്ടികള്‍ക്കായി ഇടപെടുന്ന ഭരണകൂടം അലനെയും താഹയെയും മറക്കുകയാണ്;-സബിത മഠത്തില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്ന പിണറായി സർക്കാരിന് ഇരട്ടത്താപ്പെന്ന് കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍റെ അമ്മ സബിത മഠത്തിൽ. പൗരത്വ വിഷയത്തില്‍ ഇടപെടുന്ന ഭരണകൂടം അലനെയും താഹയെയും മറന്നോ എന്നാണ് സബിത മഠത്തിലിന്‍റെ ചോദ്യം.

താനും തന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിച്ചത് തെറ്റായിപ്പോയോ? പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അഞ്ച് വര്‍ഷം അലന്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എന്‍ഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും സബിത മഠത്തിൽ പറഞ്ഞു.

ALSO READ: മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു

ജാമിയ മിലിയയിലെ മലയാളി കുട്ടികള്‍ക്കായി ഇടപെടുന്ന ഭരണകൂടം അലനെയും താഹയെയും മറക്കുകയാണ്. അലന്‍ മാവോയിസ്റ്റോ മതതീവ്രവാദിയോ അല്ല, തികഞ്ഞ മതേതര വാദിയെന്നും സബിത മഠത്തിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന സര്‍ക്കാര്‍ തന്നെയാണ് എൻഐഎക്ക് സ്വമേധയാ കേസെടുക്കാമെന്ന് വാദിക്കുന്നത്. സബിത മഠത്തിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button