Latest NewsBeauty & StyleLife Style

ഒരു സ്പൂണ്‍ നെയ്യ് കൊണ്ട് മുഖത്ത് അത്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാം

 

മൃദുവായ ചര്‍മ്മവും തിളക്കമാര്‍ന്ന മുടിയും സ്വന്തമാക്കാന്‍ ഒരു സ്പൂണ്‍ നെയ്യ് മതി. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് നെയ്യ്. വിറ്റമിന്‍ എ, ഇ എന്നിവ കൂടാതെ നിരവധി ആന്റി ഓക്‌സിഡന്റുകളും നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചേര്‍ന്ന് ചര്‍മ്മത്തിന് പുതുജീവനേകി ചര്‍മ്മത്തെ മൃദുലമാക്കും. കൂടാതെ ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും. ദിവസവും നെയ്യ് മുഖത്ത് പുരട്ടുന്നതിന്റെ ?ഗുണങ്ങളെ കുറിച്ചറിയാം.

നല്ലൊരു മോയ്‌സ്ചറൈസര്‍

രാത്രിയില്‍ ക്ലെന്‍സിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ് എടുത്ത് മുഖത്തു തടവുക. മുകളിലേക്കും പുറത്തേക്കും ഉള്ള ദിശകളില്‍ ഏതാണ്ട് മൂന്നു നാലു മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ഈര്‍പ്പമുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചു കളയുക. ചര്‍മ്മം മൃദുവും മിനുസമുള്ളതും ആകും.

കറുത്ത പാടുകള്‍ മാറ്റാം

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറാനും നെയ്യ് മതി. ഒരു സ്പൂണ്‍ നെയ്യ് കണ്ണിനു താഴെ ചെറുതായി മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം നനവുള്ള കോട്ടണ്‍ കൊണ്ട് തുടച്ചു കളയാം. ചുളിവുകളും കറുത്ത വളയങ്ങളും കുറയുന്നത് കാണാം.

മികച്ചൊരു ഫേസ്മാസ്‌ക്ക്

മൂന്ന് ടേബിള്‍സ്പൂണ്‍ ഓട്‌സില്‍ ഒരു ടീസ്പൂണ്‍ വീതം നെയ്യ്, തേന്‍, തൈര് ഇവ ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തിളക്കമുള്ള മൃദുലമായ ചര്‍മ്മം സ്വന്തമാക്കാന്‍ ഈ ഒരൊറ്റ ഫെയ്‌സ്മാസ്‌ക്ക് മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button