KeralaLatest NewsNews

സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാകും കുട്ടികൾ; ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്കിയിടണമെന്ന് ഹരീഷ് പേരടി

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുമ്പോൾ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങളെ ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടിൽ ഒരു നക്ഷത്രം തൂക്കിയിടുക. മതത്തിനുമപ്പുറമുളള മാനവികത നമ്മുടെ കുട്ടികൾക്ക് മനസ്സിലാകാൻ ഇത്തരം അന്യ മത ചിഹ്നങ്ങൾ നമ്മൾ ഉപയോഗിക്കണം.അല്ലെങ്കിൽ സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാവും നമ്മുടെ കുട്ടികളെന്ന് ഹരീഷ് പറയുന്നു.

Read also: നരേന്ദ്ര മോദി ഭഗവാനേക്കാള്‍ ഒട്ടും താഴെയല്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി ശിവരാജ് സിങ് ചൗഹാന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പൗരത്വബില്ലിനെതിരെ പ്രതിഷേധിക്കുന്ന സഹോദരങ്ങളെ ഈ ക്രിസ്തുമസിനെങ്കിലും നിങ്ങളുടെ വീട്ടിൽ ഒരു നക്ഷത്രം തൂക്കിയിടുക…മതത്തിനുമപ്പുറമുളള മാനവികത നമ്മുടെ കുട്ടികൾക്ക് മനസ്സിലാകാൻ ഇത്തരം അന്യ മത ചിഹ്നങ്ങൾ നമ്മൾ ഉപയോഗിക്കണം..കാരണം ഇത് ഏതെങ്കിലും മതത്തെ സംരക്ഷിക്കാനുള്ള സമരമല്ലാ..മറിച്ച് നമ്മുടെ വിശുദ്ധമായ ഭരണഘടനയെ സംരക്ഷിക്കാനുള്ള സമരമാണെന്ന് നമ്മുടെ കുട്ടികൾക്കെങ്കിലും മനസ്സിലാവും..അല്ലെങ്കിൽ സ്വന്തം മതം മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്ന വിഡഢികളാവും നമ്മുടെ കുട്ടികൾ …ഏല്ലാ മത ശീലങ്ങളെയും പരസ്പരം കൈമാറുമ്പോൾ മാത്രമാണ് ഇൻഡ്യാ ഒരു സ്വർഗ്ഗ ഭൂമിയാവുകയുള്ളു…

shortlink

Related Articles

Post Your Comments

Related Articles


Back to top button