Latest NewsNewsIndia

നരേന്ദ്ര മോദി ഭഗവാനേക്കാള്‍ ഒട്ടും താഴെയല്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തോട് താരതമ്യപ്പെടുത്തി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പിനേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്‍ഡോറില്‍ സിന്ധി-പഞ്ചാബി സമൂഹങ്ങളുടെ കൂട്ടായ്മയില്‍ വെച്ചാണ് അദ്ദേഹം പ്രധാനമന്ത്രിയെ ദൈവത്തോട് ഉപമിച്ചത്.

Read also: രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തും, മോദിയുടെയും അമിത് ഷായുടെയും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കും : യെച്ചൂരി

അമ്മ നിങ്ങള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ നരേന്ദ്ര മോദിജി, താങ്കള്‍ അവര്‍ക്ക് പുതുജീവിതവും ബഹുമാനവും അന്തസ്സും നല്‍കി. നരേന്ദ്ര മോദി, അങ്ങ് ഭഗവാനേക്കാള്‍ ഒട്ടും താഴെയല്ലെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയത്. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുംചടങ്ങില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button