Latest NewsIndia

ജാമിയ മില്യയില്‍ നടന്നത് കരുതിക്കൂട്ടി ആസൂത്രണത്തോടെയുള്ള അക്രമങ്ങള്‍ ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : ജാമിയ മില്യ സര്‍വകലാശാലയിലെ അക്രമകാരികള്‍ നടത്തിയ കലാപത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാദ്ധ്യമം . പൊലീസുകാര്‍ക്ക് നേരെ അക്രമാസക്തരായ ജനക്കൂട്ടം കല്ലെറിയുന്നതും ,പൊതുമുതല്‍ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ് .ഡിസംബര്‍ 15 ന് 4:30 ന് മാതാ മന്ദിര്‍ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടാമത്തെ സിസിടിവി ക്യാമറ ദൃശ്യത്തില്‍ അക്രമാസക്തരായ കലാപകാരികള്‍ കല്ലെറിഞ്ഞ് പോലീസ് സേനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതും ,അപകടപ്പെടുത്തുന്നതും കാണാം . വീടുകള്‍ക്ക് പുറത്ത് വച്ചിരിക്കുന്ന ചെടികള്‍ പൊട്ടുന്നതും കാണാം.

മൂന്നാമത്തെ സിസിടിവി ക്യാമറ ന്യൂ ഫ്രണ്ട്സ് കോളനിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത് . മാതാ മന്ദിറിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്ന് അക്രമികള്‍ പെട്രോള്‍ പുറത്തെടുക്കുന്നത് കാണാം, ഏതാനും അക്രമികള്‍ ഒരു കുപ്പിയില്‍ പെട്രോള്‍ നിറയ്ക്കുന്നു. തുടര്‍ന്ന് ബൈക്ക് ഓടിച്ച്‌ സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഡിടിസി ബസ്സിനു സമീപത്തേയ്ക്ക് നടക്കുന്നു . പിന്നീട് ഒരാള്‍ ബസ്സിലേക്ക് പ്രവേശിക്കുന്നതും കാണാം.ന്യൂ ഫ്രണ്ട്സ് കോളനിക്കടുത്തുള്ള മാതാ മന്ദിര്‍ റോഡിലേക്ക് പോകുന്ന മഥുര റോഡിലെ ആദ്യത്തെ സിസിടിവി ക്യാമറ കലാപകാരികള്‍ പൊലീസിനു നേരെ കല്ലെറിയുന്നത് വ്യക്തമായി കാണിക്കുന്നു .

അക്രമകാരികള്‍ക്കിടയില്‍ നിന്ന് പൊലീസുകാര്‍ക്ക് നേരെ കല്ലുകള്‍ പതിക്കുന്നതും ,അക്രമികള്‍ ഓടി രക്ഷപ്പെടുന്നതും കാണാം . ജനക്കൂട്ടത്തില്‍ ഒളിച്ചിരുന്ന അക്രമികള്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.നാലാമത്തെ സിസിടിവി ക്യാമറയും ന്യൂ ഫ്രണ്ട്സ് കോളനിയിലെ മാതാ മന്ദിര്‍ റോഡിലേതാണ്, അതില്‍ ചില അക്രമികള്‍ അവിടെ നിര്‍ത്തിയിരുന്ന ഒരു ബൈക്കിന് സമീപം വന്നതായും അതിന് തീയിടുന്നതായും വ്യക്തമായി കാണാന്‍ കഴിയും. ബൈക്ക് തീ പിടിക്കുന്നതും, തുടര്‍ന്ന് കത്തുന്ന ബൈക്കിനെ ഡിടിസി ബസ്സിനു സമീപത്തേയ്ക്ക് കൊണ്ടു പോകുന്നതും കാണാം .

കലാപകാരികള്‍ ജാമിയ മില്യ സര്‍വകലാശാല ലക്ഷ്യമാക്കി നീങ്ങുന്നതും , പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ തടയുന്നതും ചില ദൃശ്യങ്ങളിലുണ്ട് . വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനു പുറമെ ഡല്‍ഹി നഗരത്തില്‍ ജാമിയ മില്യയയിലെ വിദ്യാര്‍ത്ഥികള്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥികള്‍ നിരത്തുകള്‍ കൈയ്യേറുകയും ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീ വെയ്ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button