KeralaLatest NewsNews

രണ്ട് വയസുള്ളപ്പോൾ മൂക്കിനുള്ളിൽ പ്ലാസ്റ്റിക് ബട്ടണ്‍ കുടുങ്ങി; 20 വർഷങ്ങൾക്കൊടുവിൽ ശസ്ത്രക്രിയ

തിരുവനന്തപുരം: രണ്ട് വയസുള്ളപ്പോൾ മൂക്കിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബട്ടണുമായി വലഞ്ഞ യുവതിക്ക് ഒടുവിൽ ശസ്ത്രക്രിയയിലൂടെ രക്ഷ. കുട്ടിക്കാലം മുതല്‍ കുട്ടിക്ക് മൂക്കടപ്പും മൂക്കില്‍ നിന്ന് അസഹ്യമായ ദുര്‍​ഗന്ധവുമുണ്ടായിരുന്നു. വളരും തോറും ഈ ബുദ്ധിമുട്ട് വര്‍ധിച്ചു. ഒടുവിൽ എസ്‌യുടി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ഇഎന്‍ടി വിദ​ഗ്ധ പരിശോധിക്കുകയും മൂക്കിനുള്ളില്‍ അസാധാരണ മാംസ വളര്‍ച്ചയും പഴുപ്പുകെട്ടലും കണ്ട് സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്‌തു. മാംസ വളര്‍ച്ചയ്ക്കുള്ളില്‍ മറ്റെന്തോ വസ്തു ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. തുടര്‍ന്ന് റെനോലിത്ത് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തപ്പോഴാണ് ബട്ടൺ ആണെന് കണ്ടെത്തിയത്.

Read also: സൗദിയില്‍ നിന്ന് കോടികളുടെ തുക കടത്തി : പ്രവാസികളടക്കം നാല്‌പേര്‍ക്ക് 26 വര്‍ഷം തടവ്

ബട്ടണ് ചുറ്റും മാംസം വളര്‍ന്ന് ശ്വസന പാത തടഞ്ഞതായിരുന്നു ശ്വാസ തടസത്തിന് കാരണം. പ്ലാസ്റ്റിക് ബട്ടണ്‍ പോലെയൊരു വസ്തു മൂക്കില്‍ പെട്ടുപോകുന്നതും വർഷങ്ങളോളം അവിടെത്തന്നെയിരുന്ന് ശ്വാസ തടസത്തിനും പഴുപ്പുകെട്ടി ദുര്‍​ഗന്ധമുണ്ടാകുന്നതിനും കാരണമാകുന്നതും അപൂര്‍വമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button